Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത:യൂണിഫോമിട്ട പോലീസുകാരിയെ കയ്യിലെടുത്ത് ഡാൻസ് കളിച്ച ഷാരൂഖ് ഖാനെതിരെ പോലീസ് കമ്മീഷണര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പോലീസ് വാര്‍ഷികത്തിൻറെ പരിപാടിക്കിടെയാണ് സാമ്പ ഹൈദര്‍ എന്ന പോലീസുകാരിയെ ഷാരൂഖ് കയ്യിലെടുത്ത് നൃത്തം ചെയ്തത്. ഈ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു ഷാരൂഖ് ഖാൻ. സംഭവത്തിനെതിരെ കൊല്‍ക്കത്തയിലെ മുന്‍സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസിൻറെ അച്ചടക്കത്തിനും അന്തസ്സിനും നിരയ്ക്കുന്ന കാര്യമല്ല ഇതെന്ന് പോലീസിലെ മുതിര്‍ന്നവർ പറഞ്ഞു. മുംബൈ പോലീസ് മുന്‍പേ നടത്തുന്ന ഇത്തരത്തിലുള്ള സ്റ്റാര്‍ഷോ കള്‍ കൊല്‍ക്കത്തയിലും നടത്തിയെന്നേയുള്ളുവെന്നും ഇതില്‍ വലിയ വാര്‍ത്ത പ്രധാന്യമൊന്നും ഇല്ലെന്നും കൊൽക്കത്ത പോലീസ് അറിയിച്ചു.
Leave a Reply