Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു താനുണ്ടാക്കിയ കോടിക്കണക്കിനു രൂപയുടെ സമ്പാദ്യം സ്വന്തം സഹോദരനും സഹോദരിയും ചേര്‍ന്ന് അടിച്ചു മാറ്റിയെന്ന് നടി ഷക്കീല.ഇവരോട് പ്രതികാരം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും താരം വെളിപ്പെടുത്തുന്നു.മലയാളി ഹൗസ് മാതൃകയിലുള്ള കന്നട ചാനലിന്റെ ‘ബിഗ് ബ്രദര്‍’ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ഷക്കീല തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയത്. സ്വന്തം ജീവിതാനുഭവം ആത്മകഥയാക്കി പുസ്തകം പ്രസിദ്ധീകരിക്കാനും ഷക്കീലയ്ക്ക് പദ്ധതിയുണ്ട്. ഇത് സിനിമയാക്കാനും അവര്‍ ആഗ്രഹിക്കുന്നു.രണ്ടായിരത്തില്‍ ഷക്കീല നായികയായ ‘കിന്നാരത്തുമ്പികള്‍’ വന്‍ വിജയമായതോടെ പിന്നീടുള്ള നാലു വര്‍ഷത്തോളം മലയാള സിനിമയില്‍ ഷക്കീല തരംഗമായിരുന്നുഎന്നാല്‍ ഈ ചിത്രങ്ങളുടെ സ്വീകാര്യത കുറഞ്ഞതോടെ ഷക്കീല മുഖ്യധാരാ ചിത്രങ്ങളില്‍ കോമഡി റോളുകളിലേക്ക് മാറുകയും ചെയ്തു. തെലുങ്ക് സംവിധായകന്‍ തേജയാണ് തനിക്ക് പുതിയൊരു പാത കാട്ടിത്തന്നതെന്നും ഷക്കീല പറയുന്നു.
Leave a Reply