Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്നേഹത്തോടെ കളിപ്പിക്കാൻ വേണ്ടിയും കരച്ചിൽ നിർത്താൻ വേണ്ടിയും, ചിരിപ്പിക്കാൻ വേണ്ടിയുമൊക്കെ കുട്ടികളെ മേൽപ്പോട്ട് ഉയർത്തി എറിയുകയും എടുത്ത് കുലുക്കുകയും ചെയ്യുന്ന പതിവ് നമുക്കിടയിൽ സർവ്വസാധാരണമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ മരണത്തിന് കാരണമാകുമെന്ന കാര്യം പലർക്കും അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങൾ എത്രയോ മുമ്പേ ഇല്ലാതായേനെ. ഇങ്ങനെയുള്ള സ്നേഹ പ്രകടനം വർഷത്തിൽ ലക്ഷത്തിൽ പരം കുട്ടികളുടെ മരണത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
–
–
കുട്ടികളെ പിടിച്ചു കുലുക്കുന്നതുമൂലമുണ്ടാവുന്ന പ്രശ്നങ്ങളെ മൊത്തത്തിൽ ‘ഷൈക്കണ്‍ ബേബി സിൻഡ്രോം’ എന്നാണ് പറയുന്നത്. നാം കുട്ടികളെ കളിപ്പിക്കാനായി എടുത്തു കുലുക്കുന്ന ആ നിമിഷം മരണം സംഭവിക്കാത്തതിനാലാണ് ഇതിൻറെ ഭീകരമായ മുഖം നാം കാണാതെ പോകുന്നത്. കുട്ടികളെ ഇത്തരത്തിൽ പിടിച്ചു കുലുക്കുമ്പോൾ തലച്ചോറിന് ക്ഷതം സംഭവിച്ച് അപസ്മാരത്തിനും,തലച്ചോറിൻറെ വൈകല്യങ്ങൾക്കും കാരണമാകുന്നു.
–
–
35 ശതമാനത്തോളം ഷൈക്കണ്‍ ബേബി സിൻഡ്രോമാണ് മാസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നത്.കുട്ടികളെ പിടിച്ചു കുലുക്കുമ്പോൾ അവരുടെ ശരീരത്തിൽ ഇത് മൂലം പ്രധാനമായും മൂന്ന് കാര്യങ്ങൾ സംഭവിക്കുന്നു.
1.കണ്ണിലെ രക്തക്കുഴൽ പൊട്ടി അതിൽനിന്നും രക്തസ്രാവമുണ്ടാകുന്നു.
2.തലച്ചോറിനകത്ത് നീരു കെട്ടുന്നു.
3.തലച്ചോറിലെ ആന്തരിക കവജത്തിനുള്ളിൽ രക്തം കട്ട പിടിച്ച് രക്തമുഴയുണ്ടാകുന്നു.
–
Leave a Reply