Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താന്‍ പണം മാത്രം ഉണ്ടാക്കുന്ന യന്ത്രമായിരുന്നുവെന്ന് നടി ഷക്കീലയുടെ വെളിപ്പെടുത്തൽ.തന്നെ ഉപയോഗിച്ച് പണമുണ്ടാക്കിയവര്‍ ഒടുവില്‍ തന്നെ വലിച്ചെറിയുകയും ചെയ്‌തെന്ന് ഷക്കീല പറഞ്ഞു.സിനിമയിലൂടെ സമ്പാദിച്ചതെല്ലാം കുടുംബം തട്ടിയെടുത്തു.സഹോദരിയാണ് നേതൃത്വം നല്‍കിയത്.അവര്‍ക്ക് പണമുണ്ടാക്കാനുള്ള മെഷീന്‍ മാത്രമായിരുന്നു താനെന്ന് വൈകിയാണ് തിരച്ചറിഞ്ഞതെന്നും ഷക്കീല പറയുന്നു.20 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ സ്വന്തമായി ഒരു വീടുപോലും വാങ്ങാന്‍ സാധിച്ചില്ല. സിനിമയില്‍നിന്ന് വിട്ട് കുടുംബത്തില്‍ തിരിച്ചെത്തിയെങ്കിലും അവഗണനയായിരുന്നു ഫലം. ഒടുവില്‍ വാടക വീടെടുത്ത് മാറിയെങ്കിലും വാടക കൊടുക്കാന്‍ പണമില്ലാത്ത സാഹചര്യമാണ് നിലവില്‍.കുടുംബവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും തന്നെ അറിയിക്കാറില്ല. താന്‍ വരുന്നത് ബന്ധുക്കള്‍ക്കിടയില്‍ ആക്ഷേപമുണ്ടാക്കുമെന്ന് സഹോദരി ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. തനിക്ക് ജീവനായിരുന്നു സഹോദരിയുടെ മകളുടെ വിവാഹംപോലും ഈ കാരണത്താല്‍ സഹോദരി തന്നെ അറിയിച്ചില്ല. പണക്കാരിയാകണമെന്ന ആഗ്രഹം തനിക്കില്ല. തെറ്റായ വഴിയിലൂടെ പണം സമ്പാദിച്ചിട്ടില്ലെന്നും ഷക്കീല പറഞ്ഞു.ഇരുപതു പേരെയെങ്കിലും താന്‍ പ്രണയിച്ചിട്ടുണ്ടാകും.എല്ലാം വിവാഹമെന്ന താല്‍പര്യത്തോടെയായിരുന്നു.ഈയിടെ വിവാഹത്തിലെത്തി നിന്ന കാര്യങ്ങള്‍ മുടങ്ങിപ്പോയി.വരന് തമിഴ് സൂപ്പര്‍താരം വിജയ്കാന്ത് സാറിന്റെ അനുഗ്രഹത്തോടെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം.ഇതു പറഞ്ഞ് സമ്മതം വാങ്ങിയിരുന്നു.എന്നാല്‍ വിവാഹ നിശ്ചയത്തിന് അദ്ദേഹത്തിന് വരാനായില്ല.ഓര്‍ക്കാപ്പുറത്ത് വിവാഹം മുടങ്ങുകയായിരുന്നു.ഇനിയൊരു പ്രണയത്തിനായി കാത്തിരിക്കുകയാണെന്നും ഷക്കീല പറയുന്നു.
Leave a Reply