Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബേബി ശ്യാമിലിയെ മലയാളികള്‍ക്ക് എങ്ങനെ മറക്കാൻ പറ്റും !!! ഒരു കാലത്ത് സ്വന്തം മകളായി, പേരക്കുട്ടിയായി , അനിയത്തിയായി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റി നടന്ന ബേബി ശ്യാമിലിയെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാനാവില്ല. മലയാളം കണ്ട ഏറ്റവും മികച്ച ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശ്യാമിലിയും. ശാലിനി പിന്നീട് സിനിമയില്‍ തിരിച്ചെത്തി വന്‍ ഹിറ്റുകള്‍ സമ്മാനിച്ചു. ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിനെ വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നു. അപ്പോള്‍ ശ്യാമിലിയോ…? ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലാണ് ശ്യാമിലി അവസാനമായി മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ എത്തുന്നത്. അന്ന് ‘ബേബി’ ശ്യാമിലി ആയിരുന്നില്ല എന്ന് മാത്രം. ശ്യാമിലി വീണ്ടും വെള്ളിത്തിരയിലേക്കെത്തുമോ… കെഎസ് രവികുമാറിന്റെ ചിത്രത്തില്‍ നായികയാവുമോ… തീരുമാനം അറിയാന്‍ കാത്തിരിയ്ക്കുക തന്നെ വേണം..എങ്കിലും പ്രതീക്ഷിക്കാം, ആഗ്രഹിക്കാം ഒരു കാലത്ത് മലയാളികൾ നെഞ്ചിലേറ്റിയ ആ കുഞ്ഞു പെണ്‍കുട്ടി നായികാ പരിവേഷത്തോടെ വീണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുമെന്ന്.
Leave a Reply