Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :സായി ബാബയ്ക്കെതിരെ ആരോപണവുമായി ശങ്കാരാചാര്യ സ്വാമി സ്വരൂപാനന്ദ വീണ്ടും രംഗത്തെത്തി. ഇത്തവണ സായിബാബ ഒരു മുസ്ലീം ആയിരുന്നെന്നാണ് സ്വാമി സ്വരൂപാനന്ദ ഉന്നയിച്ചിരിക്കുന്നത്.സായിബാബ ഭഗവാൻ രാമൻറെ അവതാരമല്ലെന്നും സാധാരണ മനുഷ്യനാണെന്നും സ്വാമി പറഞ്ഞു.മാത്രമല്ല സായിബാബ ഗംഗയിൽ കുളിക്കാൻ വിസമ്മതിച്ചിരുന്നെന്നും സ്വയം മുസ്ലീം ആണെന്ന് വിളിച്ചിരുന്നതായും സ്വാമി പറഞ്ഞു.എന്തു കൊണ്ടാണ് സായിബാബ ഗംഗയിൽ കുളിക്കാൻ തയ്യാറാവാതിരുന്നതെന്ന ചോദ്യമാണ് സ്വരൂപാനന്ദ ഇപ്പോൾ ചോദിച്ചിരിക്കുന്നത്.ഇതിനു മുമ്പും സായിബാബയ്ക്കെതിരെയും ഷിർദ്ദി-സായിബാബയ്ക്കെതിരെയും സ്വരൂപാനന്ദ രംഗത്തെത്തിയിരുന്നു. സായിബാബ ക്ഷേത്രങ്ങൾ ആത്മീയ വ്യക്തിത്വത്തിൻറെ പേരിൽ പണമുണ്ടാക്കാനുള്ള ഒരുപാധിയാണെന്നും സ്വാമി ഇതിനു മുമ്പ് പറഞ്ഞിരുന്നു. സ്വരൂപാനന്ദയുദെ ഈ ആരോപണങ്ങൾക്കെതിരെ പ്രതിഷേധവുമായി സായി ഭക്തർ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply