Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:36 pm

Menu

Published on January 27, 2017 at 11:46 am

സര്‍ഫിങ്ങിനിടെ തിരയില്‍ ഞെട്ടിക്കുന്ന അതിഥി; ഫോട്ടോ വൈറല്‍

shark-photo-young-surfer-big-australia-port-stephens-boy-father-great-white

സിഡ്നി: ബീച്ചില്‍ സര്‍ഫിങ്ങിനിടെ പിതാവെടുത്ത പത്തുവയസുകാരന്‍ മകന്റെ ചിത്രം വൈറല്‍. ചിത്രത്തില്‍ മകനോടൊപ്പമുള്ള അതിഥിയാണ് ആ ചിത്രം ഇത്രയധികം ശ്രദ്ധനേടാന്‍ കാരണം.

ഒരു ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കായിരുന്നു ആ അതിഥി. പോര്‍ട്ട് സ്റ്റീഫെന്‍സിലുള്ള സമുറായ് ബീച്ചില്‍ സര്‍ഫിങ്ങിന് ഇറങ്ങിയതായിരുന്നു എഡന്‍ എന്ന പത്ത് വയസ്സുകാരന്‍. മകന്റെ പ്രകടനം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന അച്ഛന്‍ ക്രിസ് ഹസോണാണ് സര്‍ഫിങ്ങ് നടത്തുന്ന എഡന് തെട്ടടുത്തായി എഡന് നേരെ ചാടാനൊരുങ്ങി നില്‍ക്കുന്ന സ്രാവിനെ കണ്ടത്.

shark-photo-young-surfer-big-australia-port-stephens-boy-father-great-white1

ക്യാമറയില്‍ അസ്വാഭാവികമായ എന്തോ ഒന്നിനെ കണ്ട ക്രിസ് മകനെ പെട്ടെന്നു തന്നെ കരയിലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ പരിശോധിച്ചപ്പോഴാണ് സ്രാവാണെന്ന് തിരിച്ചറിഞ്ഞത്. തലനാരിഴയ്ക്കാണ് എഡന്‍ സ്രാവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. ക്രിസ് പകര്‍ത്തിയ ചിത്രങ്ങളില്‍ സ്രാവിനെ വ്യക്തമായി തന്നെ കാണാം.

തിരയില്‍ തനിക്ക് താഴെയായി ഒരു രൂപം കണ്ടതായി എഡനും പറയുന്നുണ്ട്. തന്റെ ലഗ് റോപ്പ് എന്തിലോ തട്ടിയതായി അനുഭവപ്പെട്ടെന്നും എഡന്‍ പറഞ്ഞു. എന്നാല്‍ സ്രാവ് എഡനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നില്ലെന്നും സര്‍ഫിങ്ങ് ഉപകരണത്തെ ഭയന്ന് രക്ഷപ്പെടാന്‍ ശ്ര
മിക്കുകയായിരുന്നുവെന്നുമാണ് ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ആന്‍ഡ്രൂ ചിന്നിന്റെ വാദം.

Loading...

Leave a Reply

Your email address will not be published.

More News