Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ഷാരൂഖ് ഖാൻറെ മകനും ശ്രീദേവിയുടെ മകളും ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നു. പ്രണയ ചിത്രമായ ആഷിഖിയുടെ മൂന്നാം ഭാഗത്തിലൂടെയാണ് ആര്യനും ജാന്‍വിയും ഒന്നിക്കുന്നത്.പതിനാറുകാരനായ ആര്യൻ വെള്ളിത്തിരയിലെത്തുന്നത് പിതാവ് ഷാരൂഖ് ഖാൻറെ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലൂടെയാണ്.ഓസ്ക്കാർ ചിത്രം ദ ഇന്‍ക്രഡിബിള്‍സിന്റെ ഹിന്ദി പതിപ്പിൽ ശബ്ദം നൽകിയതിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്ക്കാരവും ആര്യന് ലഭിച്ചിട്ടുണ്ട്.ശ്രീദേവി മിക്ക പൊതു പരിപാടികളിലും മകളായ ജാൻവിയുമൊന്നിച്ചാണ് വരാറുള്ളത്.മകളെയും തന്നെപ്പോലെ താരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീദേവിയിപ്പോൾ. ചിത്രം 2015 അവസാനമോ 2016 ആദ്യമോ ആയിരിക്കും പ്രദർശനത്തിനെത്തുക. ചിത്രത്തിൻറെ സംഗീതം നിർവഹിക്കുന്നത് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന്റെ മകന്‍ സിദ്ധാര്‍ത് മഹാദേവന്‍ ആണ്. സംവിധാനം രാജ് കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയാണ്. ആര്യനും ജാൻവിയും ഇപ്പോൾ നാളെയുടെ താരങ്ങളാകാൻ തയ്യാറെടുത്തുകൊണ്ടിരിക്കയാണ്.
Leave a Reply