Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ പുതിയ ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്.മരിക്കുന്നതിന്റെ തലേന്നു സുനന്ദയെ തരൂര്‍ ശാരീരികമായി ഉപദ്രവിച്ചെന്നു സ്വാമി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യം സ്വാമി പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കറിയാവുന്ന തരൂര്‍ ഉള്‍പ്പെട്ട അഴിമതികള്‍ പുറത്തുവിടുമെന്ന് സുനന്ദ ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടര്‍ന്നാണ് തരൂര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നുമാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണം.സുനന്ദയുടെ മരണം സംബന്ധിച്ച് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഡല്‍ഹി പോലീസിനു മേല്‍ സമ്മര്‍ദമുണ്ട്. കേസില്‍ വിവരങ്ങള്‍ ശേഖരിക്കാനോ ആന്തരികാവയവ പരിശോധന നടത്തിയ സംഘത്തിനു വിവരങ്ങള്‍ നല്‍കാനോ പോലീസ് തയാറായില്ല. രാജ്യാന്തര മാനങ്ങളുള്ള കേസാണ് ഇതെന്നും സ്വാമി പറഞ്ഞു.സുനന്ദ മരിച്ചിരിക്കുന്നതു റഷ്യന്‍ നിര്‍മിത വിഷം മൂലമാണ്. ബലമായി വായ് തുറപ്പിച്ചതു പോലെ സുനന്ദയുടെ ശരീരത്തില്‍ മുറിവുകളുമുണ്ട്. മരണം സ്വാഭാവികമാണെന്നു റിപ്പോര്‍ട്ട് നല്‍കണമെന്നു തരൂര്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തിയ ഡോ. സുധീര്‍ ഗുപ്‌തയ്‌ക്ക് ഇ-മെയില്‍ അയച്ചതും സംശയാസ്‌പദമാണ്. ഈ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
–
–
വിഷം ഉള്ളില്‍ചെല്ലുന്നതിനു മുമ്പു ബലപ്രയോഗം നടത്തിയതിന്റെ തെളിവായി സുനന്ദയുടെ ശരീരത്തിെല പരുക്കുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ അന്വേഷണം സി. ബി.ഐയ്ക്കു കൈമാറുമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള വിവരം. കഴിഞ്ഞ ദിവസം സുനന്ദ പുഷ്‌കറുടെ ആന്തരികാവയവങ്ങളുടെ പുന:പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണു ശരീരത്തിലെ പരുക്കുകളുടെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായത്.ബലപ്രയോഗം നടന്നതിനെത്തുടര്‍ന്ന് കൈത്തണ്ടയിലും കീഴ്ത്താടിയിലുമുണ്ടായ പരുക്കുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുനന്ദയെ ബലമായി പിടിച്ചു വിഷം കുത്തിവച്ചതാകാമെന്ന സൂചന നല്‍കുന്നതാണിവ. 37 ചിത്രങ്ങളും 28 വീഡിയോ ക്ലിപ്പുകളുമാണ് പുറത്തു വന്നത്. മൃതദേഹത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങളുമാണിത്. സുനന്ദയുടെ മുഖം വലിഞ്ഞു മുറുകിയ നിലയിലാണ്. വലതുകൈത്തണ്ടയിലും ഇടതു താടിയിലുമാണു ബലപ്രയോഗം നടന്നതിന്റെ സൂചനയുള്ളത്.ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഈ വര്‍ഷം ജനുവരി പതിനേഴിനായിരുന്നു സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
–
Leave a Reply