Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:58 pm

Menu

Published on December 19, 2014 at 12:45 pm

ശശി തരൂരിനൊപ്പമുള്ള ഈ പുതിയ പെണ്ണ് ആര്?

shashi-tharoor-twitter-photo-with-us-law-maker

ദില്ലി:ശശിതരൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സുനന്ദ പുഷകറിൻറെ മരണത്തിലെ അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനൊപ്പം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഒപ്പമുള്ള സുന്ദരി ആരാണെന്നാണ്‌ തരൂരിന്റെ ഫോളോവേഴ്‌സ് ചോദിക്കുന്നത്. ട്വിറ്ററില്‍ തരൂരിന് 26 ലക്ഷത്തിലധികം ആരാധകരുണ്ട്. തരൂരിൻറെ ഈ ഫോട്ടോയ്ക്ക് നല്ലതും ചീത്തതുമായ കമൻറുകളാണ് ആരാധകർ നൽകിയിട്ടുള്ളത്. എന്നാൽ തൻറെ ഒപ്പമുള്ളത് ഹവായില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ തുളസി ഗബ്ബാർഡാണെന്ന് തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.ഇന്റര്‍നെറ്റ് തല്‍പരയായ തുളസി ഹിന്ദു മതവിശ്വാസിയാണെന്നും തരൂര്‍ പറയുന്നു. മതിപ്പ് തോന്നി എന്ന് പറഞ്ഞാണ് തരൂര്‍ ഈ പോസ്റ്റ് അവസാനിപ്പിച്ചത്.തുളസി ഗബ്ബാര്‍ഡ് ആരാണ്, എന്താണ് ഇന്ത്യയുമായി ബന്ധം, എന്നിങ്ങനെ പോകുന്നു ട്വിറ്ററിലെ ചര്‍ച്ചകള്‍. അമേരിക്കയിലെ ശ്രദ്ധേയയായ രാഷ്ട്രീയ പ്രവര്‍ത്തകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ തുളസി ഗബ്ബാര്‍ഡ് എന്ന 33 കാരി. എഡ്വാര്‍ഡോ തമായോവിനെ വിവാഹം ചെയ്ത തുളസി പിന്നീട് വിവാഹമോചനം നേടി.

sasi

Loading...

Leave a Reply

Your email address will not be published.

More News