Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:22 am

Menu

Published on December 23, 2014 at 1:12 pm

മനുഷ്യനോട് സാമ്യമുള്ള മുഖവും ശരീരവുമുള്ള ആട്ടിൻ കുട്ടികൾ പിറന്നു

sheep-gives-birth-to-human-like-lamb-in-mysore

മൈസൂരൂ: മനുഷ്യനോട് സാമ്യമുള്ള മുഖവും ശരീരവുമുള്ള  ആട്ടിൻ കുട്ടികൾ പിറന്നു.കർണാടകയിലെ സോലാപൂരിലാണ്  ഇത്തരമൊരു   അപൂർവ പ്രസവം നടന്നത്. മനുഷ്യന്റെ ശരീരപ്രകൃതിയോട് 70 ശതമാനത്തോളം സാദൃശ്യമുള്ള ആട്ടിൻ കുട്ടികളാണ് പിറന്നത്. തിങ്കളാഴ്ച്ച  രാവിലെ 6.30 ഓടെയാണ്   ആദ്യത്തെ ആട്ടിൻ കുട്ടി പിറന്നത്. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു പെൺ ആട്ടിൻകുട്ടിയുമാണ് ജനിച്ചത്. പക്ഷേ പ്രസവത്തോടെ തന്നെ അവയുടെ മരണം സംഭവിച്ചിരുന്നു.ജനിച്ച ആട്ടിൻ കുട്ടികൾക്ക് മനുഷ്യൻറെതുപോലെ സമാനമായ  കണ്ണുകളും മൂക്കും കാലുകളും വായയുമുൾപ്പെടെ ഏറെക്കുറെ മനുഷ്യന്റേതിന് സമാനമാണ്.  ചെവികളും പാദവും മാത്രമാണ് ആടിന്റേതായുള്ളത്.ക്ഷീരകർഷകനായ ഭാസ്കർ വളർത്തുന്നതാണ് ആട്. നാല് വർഷമായി താൻ വളർത്തുന്ന ആട് പത്ത് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. അപൂർവ പ്രസവത്തെ കുറിച്ച് അറിഞ്ഞ് നിരവധി പേരാണ്  ഭാസ്കറിന്റെ വീട്ടിൽ എത്തിയത്. അതേസമയം,വികല രൂപമുള്ള ആട്ടിൻ കുട്ടികൾ അപശകുനമാണെന്ന് പറഞ്ഞ ചിലർ,​ ചാപിള്ളകളെ എത്രയും വേഗം മറവു ചെയ്യാൻ നിർദ്ദേശിച്ചു.അതേസമയം ജനിതക പ്രശ്നങ്ങളാവാം ഇതിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ദേവദാസ് പറഞ്ഞു. ഈ ആട്ടിൻകുട്ടികളെ മറവ് ചെയ്യാതെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

Loading...

Leave a Reply

Your email address will not be published.

More News