Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2023 12:26 pm

Menu

Published on July 23, 2013 at 10:46 am

ഷെഫീക്ക് സ്വയം ശ്വസിച്ചു തുടങ്ങി

shefiq-shows-signs-of-improvement

കട്ടപ്പന: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്ത ഷെഫീക്ക് ജീവിതത്തിലേക്ക് മടങ്ങിവരുന്നു. കേരളം വേദനയോടെ നോക്കിക്കണ്ട ഈ കൊച്ചു പയ്യൻ ജീവിതത്തിലേക്ക് മടങ്ങിവരുന്നത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍. പറഞ്ഞു.നൂറുകണക്കിനാളുകളുടെ പ്രാര്‍ഥനനിര്‍ഭരമായ മനസ്സുകളിലേക്കു കൂടിയാണ് ഈ ആശ്വാസവാര്‍ത്തയത്തെുന്നത്.തിങ്കളാഴ്ച ഷഫീഖിനെ വെന്‍റിലേറ്ററില്‍നിന്ന് നീക്കി. കുട്ടി ഇപ്പോള്‍ സ്വന്തമായി ശ്വസിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.പീഡനത്തില്‍ തലച്ചോറിന് 75 ശതമാനം ക്ഷതമേറ്റത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമോയെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നുണ്ട്.അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. നാലര വയസ്സ് മാത്രമേ ഉള്ളൂവെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. കുട്ടികളില്‍ തലച്ചോറിൻറെ സെല്ലുകള്‍ വളരെ വേഗം വളരുകയും തകരാറുകള്‍ സ്വയം പരിഹരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. എങ്കിലും തലച്ചോറിന് കാര്യമായ ക്ഷതമേറ്റിട്ടുള്ളതിനാല്‍ കൈകാലുകള്‍ക്ക് തളര്‍ച്ച, ബുദ്ധിമാന്ദ്യം, കാഴ്ചക്കുറവ് ഇവയിലേതെങ്കിലുമൊക്കെ സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്. തലച്ചോറിൻറെ നീര്‍ക്കെട്ട് നീങ്ങിയാലേ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് പറയാനാകൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.തിങ്കളാഴ്ച രാവിലെ ഏഴിന് വെന്‍റിലേറ്ററില്‍നിന്ന് നീക്കാനുള്ള ശ്രമം ആരംഭിച്ചു. ഉച്ചയോടെ പൂര്‍ത്തിയായി. ഞായറാഴ്ച ട്രക്കിയോസ്റ്റമി ശസ്ത്രക്രിയക്ക് വിധേയനാക്കിയതിൻറെ മയക്കത്തില്‍നിന്ന് വിട്ട ശേഷമായിരുന്നു ഇത്. ശ്വാസകോശങ്ങള്‍ക്ക് ഉണ്ടായിരുന്ന അണുബാധ കുറഞ്ഞുവരികയാണ്. ഇതിന്‍െറ നിരക്ക് 14000 ത്തില്‍നിന്ന് 9000 ആയി. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍ ഡോ. മഹാദേവന്‍ ഷഫീഖിൻറെ രോഗനില വിലയിരുത്തി.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍ വിളിച്ച് ചികിത്സാ കാര്യങ്ങള്‍ ചോദിച്ചറിയുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഷഫീഖ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കെ.പി. സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ് തുടങ്ങിയവരും ആശുപത്രിയിലത്തെി ഷഫീഖിനെ സന്ദര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published.

More News