Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:52 pm

Menu

Published on March 5, 2014 at 8:05 am

ഷീല ദീക്ഷിത് കേരള ഗവര്‍ണറാകും

sheila-dikshit-appointed-as-new-kerala-governor

ന്യൂഡല്‍ഹി : ഡല്‍ഹി  മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരളത്തിന്‍റെ പുതിയ ഗവര്‍ണറാകും. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്നുണ്ടായേക്കും. ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജി വയ്ക്കുന്ന ഒഴിവിലേക്കാണ് ഷീലയെ നിയമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ ഔറംഗബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണു നിഖില്‍ കുമാര്‍ രാജി വയ്ക്കുന്നത്. തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായി ചരിത്രമെഴുതിയ ഷീല ഏറ്റെടുക്കുന്ന പുതിയ ദൗത്യമാണ് ഗവര്‍ണര്‍ സ്ഥാനം.

കോണ്‍ഗ്രസ് നേതൃത്വം  നല്‍കുന്ന മുന്നണി ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ തലപ്പത്തു പാര്‍ട്ടിയുടെ തന്നെ പ്രമുഖ നേതാവ് എത്തുന്നുവെന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്. കഴിഞ്ഞ ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി  മണ്ഡലത്തില്‍ എഎപി നേതാവ് അരവിന്ദ് കേജരിവാളിനോട് പരാജയപ്പെട്ടതോടെ സജീവ  രാഷ്ട്രീയത്തില്‍ നിന്നും ഇവര്‍  അല്പകാലമായി വിട്ടുനില്‍ക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News