Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിട്ടോറിയ:ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ എ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ വിജയം കുറിച്ചു. ജയത്തോടെ ഇന്ത്യ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിലെത്തി.ഫൈനലില്‍ ഓസ്ട്രേലിയ എ ആണ് ഇന്ത്യയുടെ എതിരാളികള്‍. .
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 433 വാരിക്കൂട്ടി. ധവാന്‍ മുരളി വിജയു(40)മൊത്തുള്ള ഓപ്പണിംഗ് സഖ്യം 91 റണ്സിലാണ് പിരിഞ്ഞത്.109* റണ്‍സ് നേടി ചേതേശ്വര്‍ പൂജാര ധവാന് മികച്ച് പിന്തുണ നല്‍കി.150 പന്തില്‍ 30 ബൗണ്ടറികളുടെയും ഏഴ് സിക്സുകളുടെയും അകമ്പടിയോടെ ധവാന്‍ 248 റണ്‍സ് അടിച്ചുകൂട്ടിയത്.മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 48.3 ഓവറില്‍ 394 ആള്‍ ഔട്ടായതോടെ ഇന്ത്യ 39 റണ്ണിന്റെ വിജയം നേടുകയായിരുന്നു.
Leave a Reply