Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഫാസ്റ്റ് ഫുഡ് കടയുടെ മറവില്‍ ഷീഷ കഫേ. വലിക്കാനെത്തുന്നത് 22 വയസ്സിലും താഴെ പ്രായമുള്ള പെണ്‍കുട്ടികളും. ഫാസ്റ്റ്ഫുഡ് ലൈസന്‍സിന്റെ മറവിലാണ് കോഴിക്കോട് ഈ ഷീഷ കഫേ നടത്തിപ്പോന്നത്. ഇതിനെ തുടര്‍ന്ന് കഫെ ഉടമ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. ഒപ്പം ഇവര്‍ നടത്തിയ കൂള്‍ബാറില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പഴകിയ പാല്‍ പായ്ക്കറ്റുകള്‍, പഴങ്ങള്‍, പാകം ചെയ്ത കോഴിയിറച്ചി എന്നിവയും പിടിച്ചെടുത്തു. ഏറെ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു കൂള്‍ബാറും സ്ഥിതിചെയ്തിരുന്നത്.
കടയുടമയായ നൂഹ് എന്നയാളെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഇവിടെ ഷീഷ ആസ്വദിക്കാനായി എത്തിയ ഏഴ് വിദ്യാര്‍ത്ഥികളെ പോലീസ് താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ കടയ്ക്കകത്ത് അറേബ്യാന്‍ മാതൃകയിലുള്ള ഷീഷെകള്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷീഷ വലിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. തുടര്‍ന്ന് ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിടുകയായിരുന്നു. നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍.
മണിക്കൂറിന് 650 രൂപയാണ് വില ഈടാക്കിയിരുന്ന പുകയില ഉപയോഗിച്ചുള്ള ഷീഷകളാണ് ഇവര്‍ വലിച്ചിരുന്നത്. ഷീഷ കഫേ നടത്തുന്നത് കൊണ്ടല്ല കേസ് ഉണ്ടായത്. പകരം ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതിനാവശ്യമായ പ്രത്യേക ലൈസന്‍സ് ഇല്ലാതെയാണ് ഇത് നടത്തിപ്പോന്നത് എന്നതാണ് പ്രശ്‌നത്തിന് കാരണമായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് മഫ്ത്തിയില്‍ ആയിരുന്നു പോലീസും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും ഇവിടെ എത്തിയിരുന്നത്.
Leave a Reply