Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബറേലി(യുപി): ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദിനെതിരെ പോരാടാൻ ലൗ ത്രിശൂലുമായി ശിവസേന രംഗത്ത്. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കാൻ ലൗ ത്രിശൂൽ എന്ന സംഘടനയെയാണ് ശിവസേന രംഗത്തിറക്കിയിരിക്കുന്നത്. പ്രണയക്കുരുക്കിൽ പെട്ടവരെ രക്ഷിക്കാനും, ഇത്തരം പ്രണയങ്ങൾ ശ്രദ്ധയില്പെട്ടാൽ അതിൽ ഇടപെടാനുമാണ് ലൗ ത്രിശൂൽ സംഘത്തിന്റെ തീരുമാനം. സംസ്ഥാനത്ത് എവിടെയെങ്കിലും ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്താല്‍ പ്രശ്‌നം അതിവേഗം പരിഹരിക്കുകയാണ് ലൗ ത്രിശൂലം സംഘത്തിന്റെ ചുമതലയെന്ന് ശിവസേന നേതാവ് അനില്‍ സിംഗ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ യുപിയിലെ ബറേലിയിലാണ് ലൗ ത്രിശൂല്‍ സംഘത്തെ ആദ്യമിറക്കുന്നത്. അടുത്തിടെ, ഉത്തരേന്ത്യയിൽനിന്ന് സമാന സ്വഭാവമുള്ള ഒട്ടേറെ വാർത്തകൾ ഉയർന്നുവന്നിരുന്നു. ജാർഖണ്ഡിൽ ദേശീയ ഷൂട്ടിങ് താരം താര സഹ്‌ദേവിനെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തത് കോളിളക്കമുണ്ടാക്കിയിരുന്നു. ഇത്തരത്തിലുള്ള എല്ലാ ഹൈന്ദവ വിരുദ്ധ നീക്കങ്ങൾക്കെതിരെയും പ്രയോഗിക്കുന്ന ബ്രഹ്മാസ്ത്രമായിരിക്കും ലൗ ത്രിശൂലെന്നാണ് അനിൽ സിങ്ങിന്റെ വിശദീകരണം.
Leave a Reply