Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:36 pm

Menu

Published on December 12, 2014 at 11:53 am

കേരളത്തില്‍ ലൗജിഹാദിന്‍റെ പേരിൽ മതപരിവർത്തനം നടക്കുന്നത് വ്യാപകമെന്ന് ശിവസേന എം.പി ലോക് സഭയിൽ ;പ്രതിഷേധവുമായി കേരള എംപിമാര്‍

shiv-sena-mp-alleged-that-4000-love-jihad-happens-every-year-in-kerala

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗജിഹാദിന്‍റെ പേരിൽ മതപരിവർത്തനം നടക്കുന്നത് വ്യാപകമെന്ന് ശിവസേന  എം.പി. എ.ജി. സാവന്തിന്റെ ആരോപണം ലോകസഭയില്‍ ബഹളത്തിനിടയാക്കി. കേരളത്തില്‍ ഏതാണ്ട് 3000 മുതൽ 4000ത്തോളം യുവതികളെ ഇത്തരത്തിൽ മതപരിവർത്തനത്തിന് വിധേയരാക്കിയിട്ടുണ്ടെന്നാണ് എംപി പറഞ്ഞത്. ശിവസേന അംഗത്തിന്റെ പ്രസംഗത്തില്‍ പ്രകോപിതരായ കേരളത്തിലെ എംപിമാര്‍ ആരോപണത്തിനെതിരേ രംഗത്തെത്തി. വസ്തുതാവിരുദ്ധമായ കാര്യമാണ് ശിവസേന എംപി പ്രചരിപ്പിക്കുന്നതെന്നും കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും എംപിമാര്‍ വിശദീകരിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അല്പനേരം തടസപ്പെട്ടു.നേരത്തെ ആഗ്രയില്‍ ഹിന്ദുമതത്തിലേക്ക് 57 മതങ്ങള്‍ തിരിച്ചുവന്നുവെന്ന വാര്‍ത്തയെ കുറിച്ച് പ്രതിപക്ഷം ലോകസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ബഹളം വച്ചിരുന്നു, വിഷയത്തില്‍ ലോകസഭ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കുകയായിരുന്നു.ഈ ചര്‍ച്ചയ്ക്കിടെയാണ് ലൗവ് ജിഹാദിന്റെ പേരില്‍ വ്യാപകമായ മതപരിവര്‍ത്തനം നടക്കുന്നതായി ശിവസേന എംപി ആരോപിച്ചത്. മുംബൈ സൗത്തില്‍ നിന്നുള്ള എംപിയാണ് സാവന്ത് അരവിന്ദ് ഗണപത്.

Loading...

Leave a Reply

Your email address will not be published.

More News