Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗദി: എയര്‍പോര്‍ട്ടില്‍ വച്ച് ഭാവി വധുവിനെ കണ്ട യുവാവ് ഞെട്ടിത്തരിച്ച് പുറത്തേയ്ക്ക് ഓടി.ഈജിപ്ത്കാരനായ വരനാണ് തന്റെ ഭാവി വധുവിനെ കണ്ട് ഞെട്ടി ഓടിയത്. മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ സഹോദരന്‍ അവരുടെ ചിത്രങ്ങള്‍ യുവാവിനെ കാട്ടിയിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട് യുവതി അതിസുന്ദരിയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവ് വിവാഹത്തിന് സമ്മതിച്ചത്. വിവാഹം ഉറപ്പിച്ച ശേഷമാണ് ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിച്ചത്.തുടര്‍ന്നാണ് യുവതി സൗദിയിലേയ്ക്ക് എത്തിയത്. വിമാനത്താവളത്തില്‍ വച്ചാണ് യുവതിയെ വരന്‍ കാണുന്നത്. സ്ത്രീയെ കണ്ടതും ഇയാള്‍ പുറത്തേയ്ക്ക് ഓടി. പുറത്തുകടന്ന യുവാവ് വാഹനത്തില്‍ കയറി പോകുന്നതുകണ്ട സുരക്ഷ ഗാര്‍ഡുകള്‍ വാഹനത്തെ പിന്തുടര്‍ന്ന് യുവാവിനെ പിടികൂടി. മോഷ്ടാവാണെന്ന് കരുതിയായിരുന്നു ഇത്. എന്നാല്‍ യുവാവ് യഥാര്‍ത്ഥ കാരണം പറഞ്ഞതോടെ സുരക്ഷാ ഗാര്‍ഡുകള്‍ യുവാവിനെ വിട്ടയച്ചു. യുവതി വിവാഹമോചന ഹര്‍ജി നല്‍കിയതായാണ് റിപോര്‍ട്ട്.
Leave a Reply