Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 11:43 pm

Menu

Published on August 7, 2013 at 12:49 pm

ഏഴുവയസ്സുകാരിയെ കളിയാക്കിയ 11 കാരനെ തല്ലിക്കൊന്നു

shravasti-brother-hacks-11-yr-old-boy-to-death-for-teasing-his-sister

ശ്രാവഷ്ടി : ബാലികയെ കളിയാക്കിയ 11 കാരനെ പെണ്‍കുട്ടിയുടെ സഹോദരന്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ശ്രാവഷ്ടിക്കടുത്ത് ബഹദൂര്‍പൂര്‍വ്വ ഗ്രാമത്തിലാണ് സംഭവം നടന്നത്.വനത്തില്‍ പശുക്കളെമേയ്ക്കുകയായിരുന്ന പെണ്‍കുട്ടിയെ ആണ്‍കുട്ടി കളിയാക്കിയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ 11 കാരനെ വനത്തിൽ പോയി അടിച്ചിരുന്നു . എന്നാൽ സഹോദരിയെ കളിയാക്കിയ സംഭവം അറിഞ്ഞ സഹോദരന്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ മരിച്ച 11കാരന്റെ ശരീരം പെണ്‍കുട്ടിയുടെ സഹോദരന്‍ കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു . ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകനെ കാണാത്തത് കാരണം 11 കാരന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു . തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് കുട്ടിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം കാട്ടില്‍നിന്നും കിട്ടിയത്.കുടുംബാംഗങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.എന്നാല്‍ സംഭവത്തിന്‌ ശേഷം ഇവര്‍ ഒളിവിലാണ് . ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News