Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓര്‍ഡിനറി എന്ന ചിത്രത്തിൽ പുതുമുഖ താരമായി വന്ന ശ്രിത ശിവദാസ് തന്റെ വിവാഹ സ്വപ്‌നങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നു. ഭാര്യയാകുന്നതിൽ തനിക്ക് പേടി ഒന്നുമില്ല എന്നാണ് ശ്രിത പറയുന്നത്. അടിച്ചുപൊളിച്ചു ജീവിക്കുന്ന ഒരാളാണ് താൻ എന്നും, അതുപോലെ ഉള്ള ഒരാൾ തന്നെ ആയിരിക്കണം തന്റെ ജീവിതത്തിൽ കടന്നു വരേണ്ടത്. പ്രണയ വിവാഹതോടാണ് താൽപര്യം. ജീവിതത്തിൽ പ്രണയിച്ചിലെന്ന് പറയാൻ പറ്റില്ല, പക്ഷെ ഇപോൾ തനിക്ക് പ്രണയമില്ല. പക്ഷേ ഉടനെ തന്നെ അത് ഉണ്ടാകും. വൈകാതെ ഒരാളെ കണ്ടെത്തി പ്രണയിക്കും. അയാളെ തന്നെ വിവാഹo കഴിക്കുകയും ചെയ്യും. പോസിറ്റീവ് എനര്‍ജി പകരുന്ന, എപ്പോഴും ജോളിയായിരിക്കുന്ന ഒരാളവണം എന്ന ഒറ്റ ഡിമാന്റേ ശ്രിതയ്ക്കുള്ളൂ. മനസിന്റെ സൗന്ദര്യവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമാണ് പ്രധാനം. ഇത് അടുത്ത് ഇടപഴകിയാല്‍ മാത്രമേ മനസിലാവുകയുള്ളൂ. പങ്കാളിയെ കുറിച്ച് അടുത്തറിഞ്ഞ ശേഷം ജീവിതം തുടങ്ങുന്നതുകൊണ്ട് കുടുംബജീവിതത്തെ കുറിച്ച് അധികമൊന്നും പേടിക്കേണ്ടതില്ലെന്നാണ് ശ്രിതയുടെ പക്ഷം. ഓര്‍ഡിനറിയുടെ വിജയത്തിന് നായികയ്ക്ക് പ്രാധാന്യം തീരെ കുറവായിരുന്നു. പിന്നീട് അഭിനയിച്ച 10.30 എഎം ലോക്കല്‍ കോള്‍ വന്‍ പരാജയമായിരുന്നു. ഇപോൾ ശ്രിത പുതിയ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
Leave a Reply