Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്വേതാമേനോൻ അഭിനയിച്ച കളിമണ്ണ് എന്ന ചിത്രത്തെ കുറിച്ചായിരുന്നു ഇതുവരെയുള്ള വാർത്തകളെല്ലാം. കളിമണ്ണ് എന്ന ചിത്രത്തിൽ ശ്വേതയുടെ പ്രസവ രംഗങ്ങൾ ചിത്രീകരിച്ചതായിരുന്നു വിവാദങ്ങൾക്കെല്ലാം കാരണമായത്. എന്നാൽ ഇപ്പോൾ ശ്വേതാമേനോൻ പുതിയ ഒരു വേഷപ്പകര്‍ച്ച നടത്തുന്നു.അഭിനയത്തിന്റെ പല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ശ്വേതാമേനോൻ ഇനി തിരക്കഥാകൃത്തിന്റെ രൂപത്തിലേക്ക്………. …… ഇനി വരാൻ പോകുന്ന പുതിയ ചിത്രത്തില്‍ ഈ താരത്തിന്റെ വേഷമാണ് തിരക്കഥാകൃത്ത്.ഹഷീം മാരിക്കാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം കേള്‍വിയില്‍ സിനിമയ്‌ക്ക് വേണ്ടി കഥയെഴുതുന്ന മയൂഖാമേനോന്‍ എന്ന കഥാപാത്രമായിട്ടാണ് ശ്വേത എത്തുന്നത് .ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. മനോജ് കെ ജയനാണ് ചിത്രത്തില്‍ നായകനാകുന്നത്. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയില്‍ നായികാനായകന്‍മാരാകുന്നത്.മലയാളത്തില്‍ തിളങ്ങുന്ന അനേകം നടിമാരുണ്ടെങ്കിലും ഒന്നിനൊന്ന് വ്യത്യസ്‌ത വേഷം ലഭിച്ചുകൊണ്ടിരിക്കുന്ന നടിമാരില്‍ ഒരാള്‍ ശ്വേതയാണ് . കഥാപാത്രത്തെ മികച്ചതാക്കാൻ കഴിവുള്ള ഒരു നടി കൂടിയാണ് ശ്വേത.
Leave a Reply