Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 4:19 pm

Menu

Published on December 29, 2014 at 11:29 am

സന്നിധാനത്ത് ജീപ്പിലെത്തിയ സി.ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

si-included-four-policeman-suspended

ശബരിമല : സന്നിധാനത്ത് ജീപ്പിലെത്തിയ സി.ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.ജീപ്പ് ഓടിച്ച കൽപ്പറ്റ സിഐ സുഭാഷ് ബാബു, ഗ്രേഡ് എസ്ഐ സി. വി ജോർജ്, വിജയൻ, രാജേഷ് എന്നിവരെയാണ്  സസ്പെൻഡ് ചെയ്തത്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. അടിവാരത്ത് പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞെങ്കിലും അതൊന്നും വകവെയ്ക്കാതെ സിഐ ജീപ്പില്‍ സന്നിധാനത്ത് എത്തുകയായിരുന്നു. വാഹനങ്ങൾക്ക് കർശന വിലക്കുള്ള സന്നിധാനത്തേക്ക് ഇവർ ജീപ്പ് ഓടിച്ച് എത്തുകയായിരുന്നു. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ സിഐയെ ചോദ്യം ചെയ്ത് ജീപ്പ് കസ്റ്റഡിയിലെടുത്തു. ജീപ്പ് പമ്പ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള സന്നിധാനത്തേക്ക് സിഐ ജീപ്പില്‍ എത്തിയ സംഭവം വിവാദമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News