Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാൽ നായകനായ യോദ്ധ എന്ന സിനിമയിലെ ഉണ്ണിക്കുട്ടനെ ആരും മറക്കാൻ സാധ്യതയില്ല. അക്കുസോട്ടോയുടെ ഉണ്ണിക്കുട്ടന് എന്ന ഈ കഥാപാത്രം മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ തങ്ങി നിൽക്കുന്നു.നേപ്പാള്‍ സ്വദേശിയായ സിദ്ധാര്‍ഥ ലാമയാണ് യോദ്ധയിൽ ഉണ്ണിക്കുട്ടനായി അഭിനയിച്ചിരുന്നത്. ആ ഉണ്ണിക്കുട്ടൻ ഇപ്പോൾ ഒരു അച്ഛനായിരിക്കുകയാണ്.തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് സിദ്ധാര്‍ഥ ലാമ ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്.തൻറെ മകളുടെ ഫോട്ടോയും ലാമ ഫേസ്ബുക്കിലിട്ടിട്ടുണ്ട്. യോദ്ധയിൽ അഭിനയിച്ച ശേഷം സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചു പോയ സിദ്ധാര്‍ഥ കുറച്ചു മാസങ്ങൾക്ക് മുമ്പ് മോഹൻലാലിനെ കാണാനായി കേരളത്തിലേക്ക് വന്നിരുന്നു. ആ വരവ് ഒരുപാട് വാർത്ത പ്രാധാന്യവും നേടിയിരുന്നു.
Leave a Reply