Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:45 pm

Menu

Published on December 10, 2014 at 3:15 pm

നടന്‍ സിദ്ധിഖിന്റെ മകന്‍ ഷാഹിന്‍ സിദ്ധിഖ് വെള്ളിത്തിരയിലേക്ക്

siddiques-son-to-debut-in-mammoottys-pathemari

നടന്‍ സിദ്ധിഖിന്റെ മകന്‍ ഷാഹിന്‍ സിദ്ധിഖ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷാഹിന്റെ സിനിമാ പ്രവേശം. ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായാണ്‌ ഷാഹിനെത്തുന്നത്. എന്നാല്‍ അച്ഛനും മകനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിൽ ഇല്ല. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘പത്തേമാരി’ ഗള്‍ഫ് മലയാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ടിവി അവതാരക ജ്യൂവല്‍ മേരിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, സലിം കുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ബിസിനസുകാരനായ ഷാഹിന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതിൻറെ സന്തോഷത്തിലാണ്.

Loading...

Leave a Reply

Your email address will not be published.

More News