Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രഡ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി അധികമാരും കാണില്ല . ബ്രേക്ഫാസ്റ്റിന് എളുപ്പവഴിയായി പലരും സ്വീകരിക്കുന്നതും ബ്രഡാണ്.എന്നാല്‍ ബ്രെഡിന് ഗുണങ്ങളേക്കാളേറെ ദോഷങ്ങളാണുള്ളത്. ബ്രെഡ് കഴിച്ച് വിശപ്പടക്കാം എന്നല്ലാതെ യാതൊരു പോഷകവും ഇതില്‍ നിന്ന് ലഭിക്കുന്നില്ല. നിങ്ങളുടെ ശരീരത്തിന് ബ്രെഡ് ഉണ്ടാക്കുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ?
ബ്രഡില്‍ അമിതമായ അളവില്‍ ഉപ്പുണ്ട്. ചെറിയ അളവില്‍ ബ്രഡ് കഴിച്ചാലും ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് കുറയും
ബ്രെഡ് അമിതമായി കഴിക്കുന്നത് തടി കൂടാൻ കാരണമാകും.
ബ്രെഡില്‍ ധാരാളം യീസ്റ്റ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകാൻ കാരണമാകും.
വിശപ്പ് മാറ്റും എന്നല്ലാതെ ബ്രെഡ് കഴിച്ചതിനെക്കൊണ്ട് ശരീരത്തിന് ഒരു ഗുണവും ഉണ്ടാകുന്നില്ല.ഇതിൽ പോഷകങ്ങൾ ഒന്നും തന്നെയില്ല.
ബ്രെഡ് ശരിയായി ബേക്ക് ചെയ്യാത്തത്, യീസ്റ്റ് ചേര്‍ക്കുന്നത് തുടങ്ങിയ കാരണങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയേക്കാം.
ബ്രെഡ് രക്തത്തിലെ ഗ്ലൂക്കേസിന്റെ അളവ് ഉയര്‍ത്തും. അതിനാൽ പ്രമേഹരോഗികള്‍ ബ്രെഡ് ഒട്ടും കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ബ്രെഡില്‍ ധാരാളം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ബ്രെഡ് കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ അളവ് കൂടും.
മലബന്ധം പോലുള്ള പ്രശ്നങ്ങൾ ബ്രെഡ് കഴിക്കുന്നത് മൂലം ഉണ്ടാകും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ബ്രെഡ് തീരെ നല്ലതല്ല.ഇത് ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ വരാൻ ഇടയാക്കും.
Leave a Reply