Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ബീഫ്.ഇതിൻറെ പേരിൽ പല വിവാദങ്ങളും ഉണ്ടായികൊണ്ടിരിക്കുന്നുമുണ്ട്. ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള കാര്യത്തിൽ പലർക്കും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.സ്വാദിഷ്മായ വിഭവമാണിതെങ്കിലും ബീഫ് കഴിക്കുന്നത് കൊണ്ട് പല ദോഷങ്ങളും ഉണ്ട്.എന്തൊക്കെയാണ് അവയെന്ന് നോക്കാം…..
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിന് ബീഫിന് കഴിയും. റെഡ് മീറ്റിലാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു.
കൊളസ്‌ട്രോള്‍ കൂട്ടുന്നു
ബീഫ് കൊളസ്‌ട്രോള്‍ കൂട്ടുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ കൊഴുപ്പു തന്നെ കാരണം. കൊളസ്‌ട്രോളുണ്ടാക്കുന്നതു കൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ വരുത്താനുള്ള സാധ്യതയും കൂടുതലാണ്.
പ്രമേഹം
ഇന്നത്തെ ചെറുപ്പക്കാരിലുള്‍പ്പടെ കണ്ടു വരുന്ന ടൈപ്പ് ടു പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ബീഫിന്റെ ഉപയോഗത്തിലൂടെ കഴിയും. ബീഫ് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു,
കാന്‍സര്‍ സാധ്യത കൂട്ടുന്നു
കാന്‍സര്‍ സാധ്യത ബീഫ് കഴിക്കുന്നതിലൂടെ വളരെ കൂടുതലാണ്. പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സറിനേക്കാള്‍ സാധ്യതയാണ് ബീഫ് കഴിക്കുന്നതിലൂടെ എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
അമിതവണ്ണം
അമിത വണ്ണത്തിന് കാരണം ബീഫ് കഴിക്കുന്നവരില്‍ ഒബേസിറ്റി ഉണ്ടാവും. കുട്ടികളിലാണ് ഇത്തരത്തില്‍ അധികമായി പൊണ്ണത്തടി കണ്ടു വരുന്നത്.
ആന്റിബയോട്ടിക് ഉപയോഗം
ചില കര്‍ഷകര്‍ ആന്റി ബയോട്ടിക് കന്നു കാലികളില്‍ കുത്തിവെയ്ക്കുന്നുണ്ട്. ഇവയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കായാണ് ഇത് കുത്തിവെയ്ക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ബീഫ് കഴിക്കുന്നവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ധാരാളമാണ്.
Leave a Reply