Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:12 pm

Menu

Published on October 15, 2014 at 3:20 pm

ഗ്രീൻ ടീയുടെ ഉപയോഗം കൊണ്ടുള്ള പാർശ്വവശങ്ങൾ

side-effects-of-green-tea

നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഒരു ഉത്തമ പാനീയമാണ് ഗ്രീൻ ടീ . ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്.ക്യാന്‍സര്‍ തടയാനും ചര്‍മത്തിന്റെ തിളക്കത്തിനുമെല്ലാം ഇത് സഹായിക്കുംഎന്നാല്‍ ഗ്രീന്‍ ടീയുടെ ശരിയല്ലാത്ത ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.

* ഗ്രീന്‍ ടീ തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കുക. കൂടുതല്‍ സമയം വെച്ചിരുന്നാല്‍ ഇതിലെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നഷ്ടമാകും.

green tea


* വെറും വയറ്റില്‍ ഗ്രീന്‍ടീ കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രം ഗ്രീന്‍ ടീ കുടിക്കുക.

drinking green tea


* മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്.

tablets


*ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും.
*ഗ്രീന്‍ ടീ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

gt


*ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല.

green ta caffeine


*കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല.

pregnent women

* ഗ്രീന്‍ ടീയില്‍ ടാനില്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡുണ്ടാക്കും. സാധാരണ ഗതിയില്‍ ഇത് കുഴപ്പമില്ലെങ്കിലും അള്‍സര്‍, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും.

acidity


* ഗ്രീന്‍ ടീയിലെ ടാനിന്‍സ് അയേണ്‍ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവിനെ ബാധിയ്ക്കും. അയേണ്‍ ആഗിരണം 20-25 ശതമാനം വരെ കുറയും.

* ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഗ്രീന്‍ ടീയുടെ അമിത ഉപയോഗം മൂലം ഉണ്ടാകും .

green

Loading...

Leave a Reply

Your email address will not be published.

More News