Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യം കൂട്ടാനും ദേഹത്ത് സുഗന്ധം ലഭിക്കാനും ആളുകള്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. സൗന്ദര്യ സംരക്ഷണ ഉപാധികളിൽ മിക്കയാളുകളും ഉപയോഗിക്കുന്ന ഒന്നാണ് ടാൽക്കം പൗഡർ. ചിലയാളുകൾക്ക് പൗഡറിടാതെ പുറത്ത് പോകാനും, കുളി കഴിഞ്ഞാൽ പൗഡറിടാതിരിക്കാനും ആകില്ല. എന്നാല്‍ ഈ ടാല്‍കം പൗഡര്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. മാത്രമല്ല ഇവ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വളരെ സാധാരണയായി ഫ്രഷ് ആകലിന്റെ ഭാഗമായാണ് പലരും ദിവസവും ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്നത്. ടാൽക്കം പൗഡറിൻറെ അമിത ഉപയോഗം നിങ്ങളിൽ പല രോഗങ്ങളും ഉണ്ടാക്കാൻ ഇടയാക്കും.
–
–
1.സ്ത്രീകളിൽ ജനിതക ഭാഗങ്ങളിൽ പൗഡറിടുമ്പോള്‍ പൗഡറിലെ പദാര്‍ത്ഥങ്ങള്‍ നേരിട്ട് അണ്ഡാശയത്തിലെത്താനും അവിടെ ചെറിയ തടിപ്പുകള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് ക്യാന്‍സര്‍ കോശത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താൻ ഇടയാക്കും.
2.ദിവസവുമുള്ള ടാല്‍കം പൗഡര്‍ ഉപയോഗം എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനു കാരണമായേക്കാം.
–
–
3.മൂക്കിനകത്ത് ടാല്‍കം പൗഡറിന്റെ കണികകള്‍ കയറിയാൽ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇത് ഉണ്ടാക്കിയേക്കും.
4. ആസ്ത്മയുള്ളവർ പൗഡർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് പ്രശ്‌നം അധികരിയ്ക്കാന്‍ ഇടയാക്കും.ചിലപ്പോൾ ഇത് ന്യൂമോണിയ വരെ ഉണ്ടാകാൻ ഇടയാക്കിയേക്കാം.
–
–
5.യോനീദുര്‍ഗന്ധമകറ്റാന്‍ ചില സ്ത്രീകൾ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. അത് ശരീരത്തിനുള്ളിലേയ്ക്കു കയറി ഒവേറിയന്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങൾ വരാനിടയാക്കും.
6.വയറിളക്കം, ഛര്‍ദി തുടങ്ങിയ അവസ്ഥകള്‍ക്കും ടാല്‍കം പൗഡര്‍ ഇടയാക്കിയേക്കും.
–
–
7.ടാല്‍കം പൗഡറിന്റെ കണികകള്‍ ലംഗ്‌സിലെത്തിയാൽ മൂക്കടപ്പ്, ചുമ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുകയും ലംഗ്‌സ് ക്യാന്‍സറിനു വരെ കാരണമാകുകയും ചെയ്യും.
Leave a Reply