Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 2:53 am

Menu

Published on September 16, 2015 at 10:47 am

സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ പുരോഗതി

sidharth-bharathan-declared-stable-after-being-critically-injured

വൈറ്റില : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.കഴിഞ്ഞ ദിവസം സിദ്ധാര്‍ഥിന് കുറെ കൂടി ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കാറപകടത്തിന് മുന്‍പുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ഓര്‍മയുണ്ട്. പെട്ടന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നും കാര്‍ ഇടിച്ചത് വരെയുള്ള കാര്യങ്ങള്‍ ഓര്‍‍ക്കുന്നുവെന്നും സിദ്ധാര്‍ഥ് പറയുന്നു. മരുന്നുകളോട് അദ്ദേഹത്തിന്‍റെ ശരീരം മികച്ച രീതിയില്‍ തന്നെയാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തുവെച്ചാണ് സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. എറണാകുളത്തെ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത ശേഷം തൃപ്പൂണിത്തുറയിലേക്ക് കാറോടിച്ചു പോകവെയായിരുന്നു അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് .

Loading...

Leave a Reply

Your email address will not be published.

More News