Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍ തിരികെ വീണ്ടും ജീവിതത്തിലേക്ക്. മൂന്നാഴ്‌ചത്തെ ചികിത്സയ്‌ക്കുശേഷം ഇന്ന് ആശുപത്രി വിടുകയാണു സിദ്ധാര്‍ഥ്. ഈ സന്തോഷം പങ്കുവെയ്ക്കാനും താരം മറന്നില്ല.ഇത് പുതിയൊരു ജന്മമാണെന്നും എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് സിദ്ധാര്‍ഥിനെ തിരിച്ചുകിട്ടിയതെന്നും ഡോക്ടര്‍മാരോട് നന്ദി പറയുന്നതായും സിദ്ധാര്‍ത്ഥിന്റെ അമ്മ കെ.പി.എ.സി. ലളിത പറഞ്ഞു. കഴിഞ്ഞ മാസം 12 നാണ് കൊച്ചി ചമ്പക്കരയില്‍ വച്ച് സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.തലയ്ക്കു ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ വെന്റിലെടറ്റരില്‍ ആയിരുന്നു.രണ്ടു ദിവസത്തിന് ശേഷമായിരുന്നു അദ്ദേഹം അപകടനില തരണം ചെയ്തത്.തുടയെല്ലിലെ പൊട്ടലിനും കൈയിലെ പരുക്കിനും ശസ്ത്രക്രിയയും വേണ്ടിവന്നു. തുടര്‍ന്ന് ഫിസിയോതെറാപ്പിയ്ക്കും വിധേയനാക്കുകയായിരുന്നു.
Leave a Reply