Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :വാഹനാപകടത്തില്‍ പരുക്കേറ്റ യുവനടന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യ നലിയില്‍ നേരിയ പുരോഗതിയുള്ളതായി റിപ്പോർട്ട്.ഞായറാഴ്ച രാത്രി സിദ്ധാര്‍ത്ഥ് അമ്മ കെപിഎസി ലളിതയോടും സഹോദരിയോടും പ്രതികരിച്ചതായാണ് സൂചന. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് സിദ്ധാര്‍ത്ഥ് ഇപ്പോഴും. സിദ്ധാര്‍ത്ഥിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തലച്ചോറിലെ രക്തസ്രാവമാണ് ഇപ്പോഴത്തെ പ്രശ്നം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന വിവരം അറിഞ്ഞ് മമ്മൂട്ടിയും ദലീപും അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയില്‍ എത്തി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തു വെച്ചായിരുന്നു സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആുപത്രിയില്‍ പ്രവേശിപ്പിച്ചു. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുള്ള സിദ്ധാര്‍ഥ് പ്രമുഖ സംവിധായകനായിരുന്ന ഭരതന്റേയും നടി കെപിഎസി ലളിതയുടേയും മകനാണ്.
Leave a Reply