Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി. ദീപങ്ങളുടെ ഉൽസവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദിപാവലി ആഘോഷിക്കാറുണ്ട്. ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന ലക്ഷ്മീദേവിയെ ആരാധിക്കുന്നതിനു വേണ്ടി കൂടിയാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും നിലവിലുണ്ട്. രാക്ഷസ്സരാജാവായ രാവണനെ നിഗ്രഹിച്ചതിനു ശേഷം 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് എത്തിയ ശ്രീരാമ ചന്ദ്രനെ അനുസ്മരിച്ച് കൊണ്ടാണ് ദീപാവലി ആഘോഷിക്കപ്പെടുന്നതെന്നാണ് ഒരു വിശ്വാസം. നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിൻറെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നതാണ് മറ്റൊരു വിശ്വാസം.
ദീപാവലി ദിവസം ലക്ഷ്മി പൂജ ചെയ്യുന്നത് ഏറെ പ്രാധന്യമുള്ളതാണ്. ഈ ദിവസം ലക്ഷ്മി പൂജ ചെയ്‌താൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ സഹായിക്കുമെന്നാണ് വിശ്വാസം. ആരോഗ്യത്തോടെയും സമ്പത്തോടെയും ജീവിക്കാൻ നമ്മെ സഹായിക്കുന്നത് ധനലക്ഷ്മിയാണ്. ലക്ഷ്മീ പൂജ മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും നൽകുന്ന ഒന്നാണ്. അരക്ഷിതാവസ്ഥയും ഭയങ്ങളും ഇല്ലാതാക്കാൻ ലക്ഷ്‌മി പൂജ സഹായിക്കുന്നു.ലക്ഷ്‌മെ എന്ന വാക്കുണ്ടായത് ലക്‌ഷ്യം എന്നുള്ള വാക്കിൽ നിന്നാണ്. ഇത് പിന്നീട് ലക്ഷ്‌മിയായി മാറുകയായിരുന്നു.
ജീവിത ലക്ഷ്യങ്ങളെ നേടാനും കൈപ്പിടിയിലൊതുക്കാനും ലക്ഷ്‌മി പൂജ സഹായിക്കും. സാമ്പത്തിക ഇന്നമനത്തിനും കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കുന്നതിനും ഭാഗ്യലക്ഷ്മീ കടാക്ഷം വേണം. ഇതിന് ലക്ഷ്‌മി പൂജ ചെയ്‌താൽ മതി. അറിവും ബുദ്ധിയും വർദ്ധിപ്പിക്കാൻ വിദ്യാലക്ഷ്‌മി പൂജ ചെയ്യുന്നത് ഉത്തമമാണ്. ഇത് ആത്മീയ ചിന്ത വർദ്ധിപ്പിക്കാനും സഹായിക്കും. ദീപാവലി ദിനത്തിൽ ലക്ഷ്‌മി പൂജ ചെയ്യുന്നത് ദേവിയുടെ അനുഗ്രഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിങ്ങളിലെ ക്ഷമയും ധൈര്യവും വര്‍ദ്ധിപ്പിക്കാൻ ദീപാവലി ദിവസം ധൈര്യ ലക്ഷ്മിയെ ആരാധിക്കുന്നത് നന്നായിരിക്കും.
Leave a Reply