Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 10:18 pm

Menu

Published on November 8, 2017 at 4:05 pm

നെറ്റിയിൽ കുറി തൊടുന്നവർ അറിയാൻ….!

significance-of-putting-tilak-on-the-forehead

കുളിച്ചാൽ ഒരു കുറി തൊടുക എന്നത് ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരുടെ വർഷങ്ങളായുള്ള ശീലമാണ്. ഇതിനെ അനുഷ്‌ഠാനം എന്ന് തന്നെ പറയാം.കുളിച്ചാൽ കുറി തൊടാത്തവനെ കണ്ടാൽ കുളിക്കണം എന്നാണ് ചൊല്ല് തന്നെ . അത്രയധികം പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത് അഥവാ തിലകം ചാർത്തുന്നത്.നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാർത്തുന്നത്. ചിലർ ഇതൽപ്പം നീട്ടി വരയ്ക്കുന്നതും കാണാം. ഇതിന് പിന്നിൽ ആരോഗ്യപരമായ പല കാരണങ്ങളും ഉണ്ട്. വൈകുന്നേരങ്ങളിൽ ഭസ്മം തൊടുന്നത് ഇത്തരത്തിൽ ആരോഗ്യകരമായി ഉണർവ്വുണ്ടാക്കാൻ സഹായിക്കും. ഓരോ ആഴ്ചയ്ക്കനുസരിച്ചാണ് കുറി ധരിക്കേണ്ടത്. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഭക്തി കൊണ്ടാണെങ്കിലും അല്ലെങ്കിലും കുറി ധരിക്കുന്നത് ഉത്തമമാണ്. കുറി തൊടുമ്പോൾ എന്തൊക്കെയാണ് ആഴ്ചകളിൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.



ഞായറാഴ്ച
ഞായറാഴ്‌ച ഒരു കാരണവശാലും കുങ്കുമപ്പൊട്ട് ധരിക്കരുത്.ഇത് സൂര്യബലം കൊണ്ട് ലഭിക്കുന്ന ഊർജ്ജം നഷ്ടപ്പെടാൻ കാരണമാകുന്നു. ഞായറാഴ്ച നെറ്റിയുടെ മധ്യത്തിൽ ചന്ദനക്കുറി വരച്ചാൽ അതാണ് ഏറ്റവും ഉത്തമം.

തിങ്കളാഴ്ച
തിങ്കളാഴ്ച് ഭസ്മക്കുറി ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ ദിവസം ഭസ്മക്കുറി ധരിച്ച് ശിവനെ ഭജിക്കുന്നത് മംഗല്യ ഭാഗ്യത്തിന് സഹായിക്കുന്നു.



ചൊവ്വാഴ്ച
ചൊവ്വാഴ്ച ചന്ദനക്കുറി വരച്ച് അതിന് മധ്യത്തിലായി കുങ്കുമപ്പൊട്ട് ഇട്ടാൽ അത് ഐശ്വര്യം കൊണ്ടുവരുന്നു. മാത്രമല്ല സൽപ്പുത്രൻമാരുണ്ടാകാനും ഇത് ഉത്തമമാണ്.

ബുധനാഴ്ച
ബുധനാഴ്ച കുങ്കുമപ്പൊട്ട് അണിയുന്നതാണ് ഉത്തമം. ഇത് ശുഭ വാർത്തകൾക്കും തൊഴിൽ പുരോഗതിക്കും കാരണമാകും.

വ്യാഴാഴ്ച
വ്യാഴാഴ്ച നെറ്റിയുടെ മധ്യഭാഗത്തായി ചന്ദനക്കുറിയോ പൊട്ടോ തീർച്ചയായും ധരിക്കണം. ഇത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും എന്ന കാര്യത്തിൽ സംശയമില്ല.



വെള്ളിയാഴ്ച
വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് തൊടാവുന്നതാണ്. ഈ ദിവസം പൊതുവെ ദേവീ സാന്നിധ്യത്തിൻറെ ദിവസമാണ്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് ധരിക്കാം.

ശനിയാഴ്ച
ശനിയാഴ്ചയും കുങ്കുമപ്പൊട്ടിന് തന്നെ പ്രാധാന്യം നൽകണം. ഈ ദിവസം ഹനുമാനെ ഭജിക്കുന്നതും ശനിയാഴ്ച വൃതം എടുക്കുന്നതും ഐശ്വര്യത്തിലേക്ക് നയിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News