Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേതം ഉണ്ടോ ഇല്ലയോ എന്ന കാര്യം ഇന്നും തര്‍ക്കവിഷയമാണ്. എങ്കിലും ജീവനില്ലാത്ത ചലിക്കുന്ന രൂപത്തെ പേടിച്ചിരുന്നവരാണ് പലരും. ഇന്നും അതിനു മാറ്റമൊന്നും ഇല്ല.
ചില വിശ്വാസങ്ങളേയും മിത്തുകളേയും നമ്മുടെ പൂര്‍വ്വികന്‍മാര്‍ ഇതിനെ പ്രേതമെന്നും ആത്മാവെന്നും വിളിച്ചു. പ്രേതകഥകള്‍ക്കും യക്ഷിക്കഥകള്‍ക്കും ചുറ്റുമാണ് നമ്മുടെ ജീവിതം എന്നും ഉണ്ടായിട്ടുള്ളതും.
പാലമരത്തില്‍ രക്തം കുടിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന രക്തയക്ഷിയും കരിമ്പനയ്ക്കു കീഴെ ചുണ്ണാമ്പു ചോദിച്ച് ചെറുപ്പക്കാരെ വശീകരിക്കാന്‍ നില്‍ക്കുന്ന യക്ഷിയും എല്ലാം കൊണ്ടും സമ്പന്നമാണ് നമ്മുടെ യക്ഷിക്കഥകള്‍. പുതിയ കാലത്ത് ഇത് ഓജോ ബോര്‍ഡുകള്‍ക്ക് വഴിമാറി.
മിക്കവാറും പേര്‍ക്ക് കേള്‍ക്കാനും അറിയാനും താല്‍പ്പര്യമുള്ളതാണ് ആത്മാവും പ്രേതങ്ങളുമെല്ലാം. ചിലര്‍ക്കെങ്കിലും തങ്ങളെ ആരോ പിന്തുടരുന്നതായും മറ്റുമൊക്കെ തോന്നാറുണ്ട്. ഇത്തരത്തില്‍ നമുക്ക് ചുറ്റും ആത്മാവിന്റെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില സൂചനകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഒറ്റക്കിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവരിക്കാനാവാത്ത ബുദ്ധിമുട്ടോ പ്രയാസമോ മാനസികമായോ ശാരീരികമായോ അനുഭവപ്പെടുന്നുണ്ടോ ഇത് അദൃശ്യ ശക്തികളുടെ സാന്നിധ്യംകൊണ്ടാകാം.
നിങ്ങളുടെ ചെവിയില്‍ വന്ന് ആരെങ്കിലും അടക്കിപ്പിടിച്ച് സംസാരിക്കുന്നതു പോലെ തോന്നാറുണ്ടോ? പലപ്പോഴും ഇത് നിങ്ങളുടെ തോന്നലാകാം. എന്നാല്‍ ആ തോന്നലിനെ വെറുതെയങ്ങ് തള്ളിക്കളയേണ്ട. പലപ്പോഴും പ്രേതസാന്നിധ്യം വെളിവാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.
പ്രേതസാന്നിധ്യം മാനസികമായി മാത്രമല്ല ശാരീരികമായും നിങ്ങളെ തളര്‍ത്തും. ശരീരത്തെ മൊത്തത്തില്‍ തളര്‍ത്താന്‍ പ്രേതസാന്നിധ്യം കാരണമാകും.
നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ നിങ്ങളോടൊപ്പം ആരുമില്ലാത്ത സമയത്ത് കാലടിശബ്ദം കേള്‍ക്കാറുണ്ടോ? പലപ്പോഴും അദൃശ്യ ശക്തികളുടെ സാന്നിധ്യം കാരണമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
ചിലപ്പോഴെങ്കിലും നിങ്ങള്‍ക്കു പുറകില്‍ ആരോ ഉണ്ടെന്ന തോന്നലുണ്ടാകാറില്ലേ. നിങ്ങളെ ആരോ നിങ്ങളറിയാതെ നിരീക്ഷിക്കുന്നുണ്ടെന്നതായിരിക്കും നിങ്ങള്‍ക്ക് തോന്നുന്നത്. ഇതും അദൃശ്യ ശക്തികളുടെ സാന്നിധ്യത്തിന്റെ സൂചനയാണ്.
പലപ്പോഴും നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രേതങ്ങളേയും ആത്മാവിനേയും കാണാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. പരിചയമുള്ളയാള്‍ ഉണ്ടെങ്കിലും ഇവയുടെ അസാധാരണമായ പെരുമാറ്റം പ്രേതസാന്നിധ്യമുണ്ട് എന്നതിന്റെ തെളിവാണ് സൂചിപ്പിക്കുന്നത്.
Leave a Reply