Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതത്തിൽ സാമ്പത്തിക നഷ്ടം എപ്പോൾ ഉണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇതിന് പലപ്പോഴും ശ്രദ്ധക്കുറവുകളാണ് കാരണമാകുന്നത്. പലപ്പോഴും സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിന് മുന്നോടിയായി ചില സൂചനകൾ നമ്മുടെ വീട്ടിൽ തന്നെയുണ്ടാകാറുണ്ട്. ഇവ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയാൽ ഒരു പരിധിവരെ ഈ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാം.ഇന്നത്തെ കാലത്ത് മനുഷ്യനെ ഏറ്റവും കൂടുതൽ അലട്ടുന്ന ആശങ്കയാണ് സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ. മാത്രമല്ല സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ ആത്മഹത്യ, രോഗങ്ങൾ,കൊലപാതകങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. സാമ്പത്തിക നഷ്ടം ഉണ്ടാവാൻ പോകുമ്പോൾ അതിൻറെ മുന്നോടിയായി നമുക്ക് കാണിച്ച് തരുന്ന ചില ലക്ഷങ്ങൾ ഉണ്ട്. അവ മനസ്സിലാക്കിയാൽ ഒരു പരിധിവരെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാൻ സാധിക്കും.സാമ്പത്തിക നഷ്ടം നിങ്ങള്‍ക്കുണ്ടാവുമെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇതാ…
ജോലിസംബന്ധമായോ മറ്റേതെങ്കിലും തരത്തിലോ നിങ്ങൾക്കുള്ള അവസരങ്ങൾ നഷ്ടമാകുന്നത് സാമ്പത്തിക നഷ്ടത്തിൻറെ മുന്നോടിയായി കാണിക്കുന്ന സൂചനയാണ്. അറിഞ്ഞോ അറിയാതെയോ കൈകൊണ്ടോ മറ്റോ എണ്ണ തട്ടിത്തൂവുന്നത് നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാൻ പോകുന്നതായും കടം വർദ്ധിക്കാൻ പോകുന്നതിൻറെയും ലക്ഷണമാണ്.വീട്ടിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകുന്നത് സാമ്പത്തിക നഷ്ടത്തിൻറെ സൂചനയാണ്. ഇതിൽ പങ്കാളിയുമായുള്ള വഴക്ക് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഓട്ടപ്പാത്രത്തില്‍ നിന്ന് വെള്ളം പോവുന്നതും പൈപ്പില്‍ നിന്നും വെള്ളം ലീക്കാവുന്നതും നല്ല ലക്ഷണമല്ല.
ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നത് സാമ്പത്തിക നഷ്ടത്തിൻറെ സൂചനയാണ്. പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്വര്‍ണം കാണാതെ പോവുന്നത് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നാൽ സ്വര്‍ണം നഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് പല വിധത്തില്‍ സമ്പത്ത് നഷ്ടപ്പെടാനുള്ളതിൻറെ സൂചനയായാണ് കാണാക്കാക്കുന്നത്. വീടിൻറെ മേൽക്കൂര ചോർന്നൊലിക്കുന്നതാണ് സാമ്പത്തിക നഷ്ടത്തിൻറെ മുന്നോടിയായി കാണിക്കുന്ന മറ്റൊരു ലക്ഷണം. വീടിനകത്ത് പലയാളുകൾക്കും ചെടി വളർത്താറുണ്ട്. എന്നാൽ ഈ ചെടികളിൽ ഉപയോഗമില്ലാതെ ഉണങ്ങിയ ഇലകൾ ധാരാളം ഉണ്ടാവും. ഇവ എടുത്തുമാറ്റിയില്ലെങ്കിൽ സാമ്പത്തികനഷ്ടം ഉണ്ടാവാൻ സാധ്യത ഏറെയാണ്.
Leave a Reply