Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണുകളെ നാം ആശ്രയിക്കാറുണ്ട്. എന്നാൽ ഇതിൽ ചിലയാളുകൾ ഒരു ദിവസത്തിൻറെ പകുതിയിലേറെ സമയവും സ്മാർട്ട്ഫോണിൽ തന്നെയായിരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിനേക്കാള്‍ കൂടുതൽ സമയവും ഇവർ ചിലവാക്കുന്നത് ഇതിനൊപ്പമായിരിക്കും. ഇന്നത്തെ കാലത്ത് എവിടേക്ക് നോക്കിയാലും ഫോൺ പിടിച്ച് നിൽക്കുന്ന ആളുകളെയായിരിക്കും നമുക്ക് ചുറ്റിലും കാണാൻ കഴിയുക. പരസ്പര സംഭാഷണത്തിനിടയില്‍ പോലും ഒരിക്കലെങ്കിലും ഫോണിലേക്ക് നോക്കാത്തവര്‍ വളരെ കുറവാണ്. എന്നാൽ പലരും അറിയാതെപോകുന്ന ഒരുകാര്യമുണ്ട്.
–
–
സ്മാർട്ട്ഫോൺ ഉപയോഗം നമ്മുടെ പെരുമാറ്റത്തിലും ജോലിയിലുമെല്ലാം മാറ്റങ്ങൾ വരുത്തുന്നുണ്ട്. പലരുടേയും സ്വഭാവം ചിലപ്പോൾ വളരെ വിചിത്രമായി വരെ തോന്നാം. ആരോഗ്യപരമായും നമ്മളെ നശിപ്പിക്കുന്നതിൽ ഇതിന് പങ്കുണ്ട്. നിങ്ങൾ സ്മാർട്ട്ഫോണിന് അടിമയായിട്ടുണ്ടോ എന്നറിയാൻ ചില എളുപ്പവഴികളുണ്ട്. കുറെ നാളുകളായി സ്മാർട്ട്ഫോൺ ഉപയോഗിച്ചിരുന്ന നിങ്ങൾക്ക് ഒരു ദിവസം ഫോൺ കയ്യിലില്ലാതിരുന്നാൽ എന്തോ വലിയ വിലപിടിച്ച വസ്തു നഷ്ടപ്പെട്ടതായി തോന്നാറുണ്ടോ.ഇത് നിങ്ങൾ സ്മാർട്ട്ഫോണിന് അടിമയാണ് എന്നതിൻറെ ഒരു ലക്ഷണമാണ്.
–
–
ഫോണിലേക്ക് എത്ര നോക്കേണ്ട എന്ന് വിചാരിച്ചാലും നോട്ടിഫിക്കേഷൻ ശബ്ദം കേൾക്കുമ്പോൾ അറിയാതെ അതിലേക്ക് വീണ്ടും നോക്കിപോകുന്നവരാണ് പലരും. ഫോൺ നഷ്ടപ്പെട്ടാൽ ആർക്കായാലും ഒരു ഉത്കണ്ഠ ഉണ്ടാകും എന്നാൽ സ്മാർട്ട്ഫോണിന് അടിമപ്പെട്ട ഒരാൾക്ക് ഈ അവസ്ഥ വന്നാൽ ചിലപ്പോൾ അയാൾക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരെ ഉണ്ടാകും. സ്മാർട്ട്ഫോണിന് അടിമപ്പെട്ട ഒരാളുടെ സ്റ്റാറ്റസ് അപ്‌ഡേഷന്‍ മിനിറ്റ് വെച്ച് മാറിക്കൊണ്ടിരിക്കും.
–
–
ഫോണാണ് എൻറെ ലോകം. അതിനപ്പുറം ഒന്നുമില്ലെന്ന ചിന്തയായിരിക്കും ഇവർക്കുണ്ടായിരിക്കുക. ഉറങ്ങാന്‍ കിടന്നാലും ഫോണില്‍ നിന്നും കണ്ണെടുക്കാൻ തോന്നാത്ത ഒരു അവസ്ഥയായിരിക്കും ഇവർക്ക്. ചിലർ ഭക്ഷണം കഴിക്കുമ്പോൾ പോലും ചാറ്റ് ചെയ്തിരിക്കാറുണ്ട്. എന്തിന് പറയുന്നു ടോയ്‌ലറ്റിൽ പോകുമ്പോൾ പോലും പലരും ഫോൺ ഉപയോഗിക്കാറുണ്ട്. സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം മൂലം ഇന്നത്തെ കാലത്ത് കുട്ടികള്‍ പുറത്തിറങ്ങി കളിക്കാൻ വരെ മടിക്കുന്നു.
Leave a Reply