Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നയന്‍താരയും ചിമ്പുവും വീണ്ടും സൗഹൃദത്തിലായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രണയത്തിന് ശേഷം പിരിഞ്ഞ ഇരുവരും കുറേ നാള്‍ ഒരുമിച്ച് സിനിമ ചെയ്തിരുന്നില്ല.എന്നാല്‍ ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നയന്‍സ് പിന്നീട് തയ്യാറാവുകയായിരുന്നു.എന്നാല്‍ അതിലൊന്നും ഒരു സത്യവുമില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. താരങ്ങള്‍ തമ്മില്‍ ഇപ്പോഴും ശത്രുതയില്‍ തന്നെയാണ്. ചിമ്പുവിനേയും നയന്‍താരയേയും ഒരുമിപ്പിച്ച് പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള്‍ എന്ന ചിത്രത്തില്‍ നിന്ന് നയന്‍സ് പിന്മാറിയതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.ചിത്രത്തില്‍ നിന്നും നയൻസ് പിന്മാറിയതിനെ തുടര്‍ന്ന് ചിമ്പു തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിലും തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സിലിലും പരാതി നല്‍കിരിക്കുകയാണെന്നാണറിയുന്നത്.അനുവദിച്ച സമയത്ത് ചിത്രം അണിയറക്കാര്‍ പൂര്‍ത്തിയാകാതിരുന്നതാണെന്നും മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ഇപ്പോള്‍ ഇത് നമ്മ ആള്‍ക്ക് ഡേറ്റ് നല്‍കാനാവില്ലെന്നുമാണ് നയന്‍താര പറയുന്നത് . അതേ സമയം മറ്റൊരു പരാതി നയന്‍താര പ്രൊഡ്യൂസര്‍ കൗണ്‍സിലിനും നടികര്‍ സംഘത്തിലും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കൃത്യമായ ഡേറ്റിന് തനിക്ക് ശമ്പളം നല്‍കിയില്ല എന്നാണ് ഇതില്‍ നയന്‍ ആരോപിയ്ക്കുന്നത്.തങ്ങളുടെ സ്വന്തം ബാനറായ സിമ്പു സിനി ആര്‍ട്‌സിന്റെ ബാനറില്‍ ചിമ്പുവും അച്ഛന്‍ ടി രാജേന്ദ്രനും അമ്മ ഉഷ രാജേന്ദ്രനും സഹോദരന്‍ കുരലരസനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.ഒരു ഗാനരംഗവും രണ്ട് സീനുകളും മാത്രമേ ഇനി നയന്‍താരയെ വച്ച് ചിത്രീകരിക്കാനുള്ളൂ. അതിന് നടി സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ചിമ്പു പരാതി നല്‍കിയിരിക്കുന്നത്.
Leave a Reply