Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:38 pm

Menu

Published on September 23, 2016 at 6:13 pm

അഞ്ചു മിനിറ്റിൽ ചുമ നിർത്താൻ ചില പൊടിക്കൈകള്‍…..!!

simple-remedies-for-cough

കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ബാധിക്കുന്ന ഒരസുഖമാണ് ചുമ.ദിവസവും ഒന്നിലധികം തവണ ചുമയ്‌ക്കാത്തവർ ചുരുങ്ങും, കാരണം ചുമ ഒരു പ്രതിരോധ പ്രവർത്തനമാണ്‌. ശ്വാസകോശത്തിലേക്ക്‌ കടക്കാൻ ശ്രമിക്കുന്ന അന്യവസ്‌തുക്കൾ, രോഗാണുക്കൾ, പൊടി, ആഹാരപദാർത്ഥങ്ങൾ എന്നിവയെ ഫലപ്രദമായി ചുമച്ച്‌ പുറംതള്ളുവാൻ ശരീരത്തിന്‌ സ്വയമേ ഉള്ള കഴിവാണിത്.ശ്വാസനാളം, ബ്രോങ്കൈകൾ, ശ്വാസകോശത്തിലുടനീളം, ശ്വാസകോശത്തിനെ ആഗിരണം ചെയ്‌യുന്ന നേരിയ സ്‌തരമായ പ്ലൂറ, അന്നനാളം, തൊണ്ട, വായ മൂക്ക്‌, ചെവി, എന്നിവിടങ്ങൾ ഏതെങ്കിലും രീതിയിൽ പ്രകോപിക്കപ്പെട്ടാൽ അവയിൽ നിന്നുമുള്ള ആവേഗം നാഡികൾ വഴി മസ്‌തിഷ്‌ക്കത്തിലെത്തുന്നു.

123

മസ്‌തിഷ്‌ക്കത്തിലെ മെഡുല്ലയിൽ ശ്വാസനിയന്ത്രണ കേന്ദ്രത്തിന്‌ തൊട്ടടുത്താണ്‌ ചുമയുടെ കേന്ദ്രം. ചുമ വരുന്നതു പോലെ തന്നെ നാഡീരോഗികൾ, അബോധാവസ്‌ഥയിൽ ഉള്ളവർ, മയക്കുമരുന്നുകളോ വിഷമോ അകത്തു ചെന്നവർ എന്നിവർക്ക്‌ സാധാരണ ഫലപ്രദമായി ചുമയ്‌ക്കാൻ കഴിയാതെ വരാറുമുണ്ട്‌.സാധാരണ ജലദോഷം, വൈറൽ പനി, ഇൻഫ്‌ളുവെൻസാ, ജലദോഷം, അക്യൂട്ട്‌ ബ്രോങ്കൈറ്റിസ്‌ ന്യൂമോണിയ, സൈനുസൈറ്റിസ്‌, ടോൺസിലൈറ്റിസ്‌ എന്നിവയുടെ ഭാഗമായും ചുമയുണ്ടാവാം. കഫ് സിറപ്പുകളാണ് ഇതിന് പലരും കാണാറുള്ള പരിഹാരം. എന്നാല്‍ കഫ് സിറപ്പുകള്‍ ഉറക്കം വരുന്ന ഒരു പ്രതീതിയാണ് ഉണ്ടാക്കുക. ഇതിലെ ചേരുവകള്‍ തരുന്ന പാര്‍ശ്വഫലങ്ങള്‍ വേറെ. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്.

ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും.

main-qimg-33a322eed5e3348bff217df3414b0eb1-c

സവാള ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം. ചൂടുവെള്ളമല്ലെങ്കില്‍ ചൂടു സൂപ്പു കുടിയ്ക്കുന്നതും ചുമയില്‍ നിന്നും താല്‍ക്കാലികമായി ആശ്വാസം നല്‍കും.

onion

ഉപ്പുവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചത്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ചുമയ്ക്ക് ആശ്വാസം നല്‍കും.

Garlic2

പെര്‍ഫ്യുമുകള്‍, പുക തുടങ്ങിയവയെല്ലാം അലര്‍ജിയുള്ളവരില്‍ ചുമയ്ക്കു കാരണമാകും. ഇവയില്‍ നിന്നും അകലം പാലിയ്ക്കുന്നതു ഗുണം നല്‍കും.
ചന്ദനത്തിരിയുടെ ഗന്ധം പോലും ഇത്തരക്കാര്‍ക്കു ദോഷം ചെയ്‌തേക്കും.-
ചുമ വന്നാല്‍ അല്‍പ്പം തേനും നാരങ്ങ നീരും കഴിച്ചാല്‍ മാത്രം മതി. ചുമ വേഗം തന്നെ മാറിക്കൊള്ളും.

lemon and honey for cough

തുളസി ചുമ മാറാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ഇത് ഊറ്റിയെടുത്ത് കുടിക്കാം. ദിവസം രണ്ടു നേരം ഇത് കുടിക്കുന്നത് ചുമക്ക് ശമനം നല്‍കും.

remodies

കല്‍ക്കണ്ടവും കുരുമുളക് പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത് ഒരു സ്‌പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്‌ക്കും.

Black-pepper-and-Honey

ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ സാധാരണ ചുമക്ക് ആശാസം കിട്ടും .

26-08-1375968730-ajwain

തുളസിയില, കുരുമുളക് ഇവ ചതച്ചു തേനില്‍ചാലിച്ചു നല്‍കിയാല്‍ കുട്ടികളിലെ ചുമ മാറും.

2-basil-625-2_626x350_81446529728



അഞ്ചു മിനിറ്റിൽ ചുമ നിർത്താൻ… വീഡിയോ കണ്ടു നോക്കൂ…

Loading...

Leave a Reply

Your email address will not be published.

More News