Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് ഇന്ന് മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് കാന്‍സര്‍ ആണെന്ന് നമുക്കെല്ലാവർക്കുമറിയാം. അമേരിക്കയില്‍ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് കാന്‍സറിന് ഉള്ളത്.എന്നാൽ ഈ രോഗത്തെ ആരോഗ്യകരമായ ഭക്ഷണ രീതി കൊണ്ട് 30% മുതല്‍ 40% വരെ തടയാമെന്നാണ് വിദഗ്ദർ പറയുന്നത്. കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ജിഇ ഹെല്‍ത്ത്കെയര്‍ നൂട്രീഷന്‍, ഫിസിക്കല്‍ ആക്ടിവിറ്റി, കാന്‍സര്‍ തടയല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു പാനല്‍ ഡിസ്കഷന്‍ അമേരിക്കയിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ചിരുന്നു. ആ ചര്‍ച്ചയില്‍ കാന്‍സര്‍ രോഗത്തെ ചെറുക്കാൻ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ച് വിദഗ്ദർ പറഞ്ഞു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
* സൂര്യന്റെ നേരെ താഴെ കൂടുതല്‍ സമയം നിന്നാൽ തൊലിയില്‍ സൂര്യ പ്രകാശം തട്ടി സ്കിന്‍ കാന്‍സറിന് കാരണമായേക്കും.അതിനാൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതും തൊപ്പി ഉപയോഗിക്കുന്നതും നല്ലതാണ്.
* ഭാരം വർദ്ദിക്കുന്നത് തടയുകയും ഷുഗര്‍ അടങ്ങിയ പാനീയങ്ങളും മറ്റും വര്‍ജ്ജിക്കുന്നതും കാൻസറിനെ തടയാൻ നല്ലതാണ്.അരി ഭക്ഷണം കൂടുതൽ കഴിക്കുന്നതിനു പകരം ഫ്രൂട്ട്സും വെജിറ്റബിള്‍സും കഴിക്കുക.
* മനുഷ്യരില്‍ 90% പേര്‍ക്കും അവരുടെ ശരീരത്തിന് വേണ്ടതായ അളവില്‍ ദിവസേന ഫ്രൂട്ട്സും വെജിറ്റബിള്‍സും ലഭിക്കുന്നില്ല.ഇവ കൂടുതൽ കഴിക്കേണ്ടത് അത്യാവശ്യമാണ്.
*ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കാന്‍സര്‍ വരുവാനുള്ള പ്രധാന കാരണം നമ്മുടെ ഇനാക്ടിവിറ്റി ആണെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത്.ആഴ്ചയിൽ 150 മിനിറ്റെങ്കിലും ഇത്തരക്കാർ എക്സര്‍സൈസ് ചെയ്യണമെന്നാണ് വിദഗ്ദർ പറയുന്നത്.
Leave a Reply