Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:15 pm

Menu

Published on December 3, 2014 at 4:48 pm

ടെൻഷനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ

simple-ways-to-relieve-stress

ഒരു ശരാശരി മലയാളി ഇന്ന് നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധനപ്പെട്ടതാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷം.ദൈനംദിന ജീവിതത്തിനിടയില്‍ ടെന്‍ഷനെക്കുറിച്ച് പരാതിപ്പെടാത്തവരുണ്ടാവില്ല. ചെറിയ കുട്ടികൾ മുതൽ പ്രായമേറിയവർ വരെ ഇന്ന് ടെൻഷൻറെ പിടിയിലാണ്. ജീവിതത്തിന് വേഗമേറുകയും എല്ലാ രംഗത്തും മത്സരം ഉടലെടുക്കുകയും സമൂഹം പൊതുവെ സ്വാര്‍ഥതയിലേക്ക് വഴിമാറുകയും ചെയ്തതോടെയാണ് വ്യക്തികള്‍ ടെന്‍ഷന് അടിമപ്പെടാന്‍ തുടങ്ങിയതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരും മനശാസ്ത്ര വിദഗ്ധരും കരുതുന്നത്. എന്നാൽ ടെൻഷൻ അകറ്റാനും ചില മാർഗ്ഗങ്ങളുണ്ട്.

Simple Ways to Relieve Stress0

1. ടെന്‍ഷനെ അതിജീവിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ടെന്‍ഷന്‍െറ കാരണം കണ്ടെത്തി അതിനെ വിശകലനം ചെയ്യുക എന്നതാണ്. കാരണം കണ്ടെത്തുന്നതോടെ പ്രശ്നപരിഹാരത്തിന് പലപ്പോഴും വഴിതെളിയാനുള്ള സാധ്യത വര്‍ധിക്കും. ഇതുതന്നെ ടെന്‍ഷന്‍ കുറയാന്‍ കാരണമായിത്തീരും. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കുവെയ്ക്കുക.
2.ടെൻഷനകറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സംഗീതം കേൾക്കുക എന്നത്. ചിലപ്പോൾ അതിനേക്കാൾ ആശ്വാസം ചിലപ്പോൾ ഉറക്കെ പാടിയാൽ ലഭിക്കും.

Simple Ways to Relieve Stress1

3.ചിത്രരചന,കൗതുക വസ്ത്ര നിർമ്മാണം, ചെറിയ കൃഷിപ്പണികൾ,സ്റ്റാമ്പ്ശേഖരണം തുടങ്ങിയ രസകരമായ ഹോബികളിൽ മുഴുകിയിരിക്കുന്നത് എല്ലാത്തരം ടെൻഷനുകളിൽ നിന്നും മോചനം നൽകും.
4.മനപ്രയാസമുണ്ടാകുമ്പോൾ പലരും അറിയാതെ നെടുവീർപ്പിടാറുണ്ട്. ഇങ്ങനെ നെടുവീർപ്പിലൂടെ ദീർഘശ്വാസമെടുക്കുമ്പോൾ കൂടുതൽ ഓക്സിജൻ ഉള്ളിലെത്തുകയും ശരീരകോശങ്ങൾക്കത് നേരിയ തോതിൽ ആശ്വാസം നൽകുകയും ചെയ്യും.
5.ഈശ്വര ഭക്തിയെയും വിശ്വാസത്തെയും സാമാന്യ ബുദ്ധിയോടെയും വിവേചന ബോധത്തോടെയും കൈക്കൊള്ളുന്നത് ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.വാർദ്ധക്യത്തിൻറെയും ഒറ്റപ്പെടലിൻറെയും ടെൻഷനുകൾ അനുഭവിക്കുന്നവർ മിക്കവാറും ഭക്തിമാർഗ്ഗത്തിലേക്ക് തിരിയുന്നത് ഇതുകൊണ്ടാണ്.

Simple Ways to Relieve Stress2

6.പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് വായനയെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.മനസ്സ് പൂർണ്ണമായും വായനയിൽ കേന്ദ്രീകരിക്കുന്നതാണ് പിരിമുറുക്കത്തെ അകറ്റി നിർത്താൻ സഹായിക്കുന്നത്.
7.ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌താല്‍ ഒരു പരിധിവരെ ടെന്‍ഷന്‍ ഒഴിവാക്കാൻ കഴിയും.

Simple Ways to Relieve Stress3

8.ശാന്തമായ ഒരിടത്ത് നിവർന്നിരിക്കുക.പിന്നീട് വായ തുറന്ന് ശ്വാസം പൂർണ്ണമായും ഊതി പുറത്ത് കളയുക. ഏതാനും സെക്കൻറ് നേരത്തേക്ക് ശ്വാസം ഉള്ളിലേക്കെടുത്ത് നിറയ്ക്കുക.ഉള്ളിൽ ശ്വാസം നിറഞ്ഞു കഴിഞ്ഞാൽ വായ തുറന്ന് സാവധാനം ശ്വാസം പുറത്തേക്ക് ഊതി വിടുക.എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസ്സോചാസം ചെയ്‌താൽ ടെൻഷൻ കുറയും.
9.അനാവശ്യ ചിന്തകള്‍ ഒഴിവാക്കുകയും പരസ്‌പരം വിട്ടുവീഴ്‌ചകള്‍ ചെയ്യാനുള്ള മനസുണ്ടാക്കുകയും ചെയ്യുക.
10. ദിവസവും കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങുക.

Simple Ways to Relieve Stress4

Loading...

Leave a Reply

Your email address will not be published.

More News