Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എക്കാലത്തേയും മലയാളിയുടെ ഇഷ്ടജോഡികളുമായിരുന്നു മോഹന്‍ലാലും കാര്‍ത്തികയും.താളവട്ടം,ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്,സന്മനസുള്ളവര്‍ക്ക് സമാധാനം,ഉണ്ണികളെ ഒരു കഥപറയാം ഇങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രക്ഷകമാനസ്സിൽ ഇടം നേടിയ നായിക കൂടിയായിരുന്നു കാർത്തിക. ഇന്നും എല്ലാവരും കാണാനാഗ്രഹിക്കുന്ന ചിത്രങ്ങളാണ് കാര്‍ത്തികയുടേത് .എന്നാൽ ഈ കാര്‍ത്തിക ഇപ്പോള്‍ എവിടെയെന്നറിയണ്ടേ ?.സാമൂഹിക പ്രവര്‍ത്തകയും മുന്‍ എസ്എഫ്‌ഐ നേതാവുമായ ഡോ.സിന്ധു ജോയ് കാർത്തികയെ കണ്ടെത്തിയത്.വിവാഹത്തോടെ സിനിമാഭിനയം നിര്‍ത്തിയ കാര്‍ത്തിക കഴിഞ്ഞ ദിവസം സൂര്യ ഫസ്റ്റിവെലിന്റെ ഭാഗമായി സിനിമാതാരം നവ്യാ നായരുടെ ‘ശിവോഹം’ എന്ന നൃത്തസംഗീത സമന്വയം കാണാനെത്തിയിരുന്നു. സാമൂഹിക പ്രവര്‍ത്തകയും മുന്‍ എസ്എഫ്‌ഐ നേതാവുമായ ഡോ. സിന്ധു ജോയി ആണ് കാര്‍ത്തികയുമായുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിവാഹത്തോടെ കുടുംബത്തോടെ മാലദ്വീപില്‍ താമസമാക്കിയ കാര്‍ത്തിക പിന്നീട് മീഡിയകള്‍ക്കോ ക്യാമറകള്‍ക്കോ മുഖം കൊടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ഒരുകാലത്തെ തങ്ങളുടെ ഇഷ്ടനായികയെ വീണ്ടും കാണാനായതിന്റെ സന്തോഷത്തില്‍ സിന്ധുജോയിയുടെ പോസ്റ്റിനെ ലൈക്കുകളും കമന്റുകളും ഷെയറുകളും കൊണ്ട് നിറയ്ക്കുകയാണ് മലയാളി പ്രേക്ഷകര്‍.
–
–
Leave a Reply