Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിയുടെ പിതാവ് പാലാ മുളയ്ക്കൽ ടോമി ജോസഫ് (58) അന്തരിച്ചു. ഹൃദയാഘാതത്തത്തെുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ പാലാ പുളിക്കൽ റാണി. റിങ്കു ടോമി (ബിസിനസ്), റിനു ടോമി(എൻജിനിയറിംഗ് വിദ്യാർഥി, ബാംഗ്ലൂർ) എന്നിവരാണ് മറ്റു മക്കൾ. മരുമകൻ: റോയിസ് കിഴക്കൂടൻ തൃശൂർ (ബിസിനസ്).സംസ്‌കാരം നാളെ ഉച്ചക്ക് മൂന്നിന് ളാലം പഴയപള്ളിയിൽ നടക്കും.
Leave a Reply