Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയ ഗായിക എസ് .ജാനകിക്ക് ഇന്ന് 76 മത് ജന്മദിനം.1938 ഏപ്രിൽ 23 ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പല്ലപട് ല എന്ന സ്ഥലത്തായിരുന്നു ജനനം.ആന്ധ്രയിൽ ജനിച്ച ജാനകിയുടെ സ്ഥിര താമസം ചെന്നൈയിലാണ്.ചെറുപ്പത്തിൽ തന്നെ സംഗീതഭ്യസനം നടത്തിയിരുന്നു.സിനിമാ രംഗത്ത് 40 വർഷത്തിലേറെയായി നിറഞ്ഞു നിന്ന ജാനകി ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ 14 ഭാഷകളിലായി പാടിയിട്ടുണ്ട്.മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിനു വേണ്ടി ഗാനമാലപിച്ചു കൊണ്ടാണ് ജാനകി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.മികച്ച ഗായികയ്ക്കുള്ള ദേശീയസംസ്ഥാന അവാർഡുകൾ നിരവധി തവണ ജാനകിയമ്മയ്ക്ക് ലഭിച്ചു .കൂടാതെ നിരവധി സംഘടനകളുടെ അവാർഡുകളും ജാനകിയമ്മയെ തേടിയെത്തിയിട്ടുണ്ട്.
ഭർത്താവ് ടി.രാമപ്രസാദ് 1998 ൽ മരിച്ചു.ഏക മകൻ മുരളി കൃഷ്ണ ചെന്നൈയിൽ ഓഡിയോ ബിസിനസ്സ് നടത്തുന്നു.ഭാര്യ ഉമ കുച്ചുപ്പുടി നർത്തകിയാണ്.ഇവർക്ക് രണ്ടു മക്കളുമുണ്ട്.
Leave a Reply