Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ മീഡിയയില്‍ താരമായ കന്യാസ്ത്രീ സംഗീത റിയാലിറ്റി ഷോയിലും ഒന്നാം സ്ഥാനത്തെത്തി.സിസ്റ്റര്‍ ക്രിസ്റ്റിന സൂസിയ എന്ന 25 കാരിയാണ് കാഴ്ച്ചക്കാരേയും ജഡ്ജിമാരേയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ച് സംഗീത റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയത്.യൂട്യൂബിലെ സിസ്റ്ററുടെ ഗാനത്തിന് 5 കോടിയിലേറെ ഹിറ്റ് ലഭിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സംഗീത ലോകത്തേക്ക് പൂർണമായും ലയിക്കാൻ താത്പര്യമില്ലെന്നും ക്രിസ്റ്റിന പറഞ്ഞു. ദ വോയ്‌സില്‍ എന്ന ഈ റിയാലിറ്റി ഷോ മറ്റ് റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്ഥമാണ്.മത്സരാര്‍ഥികളെ കാണാതെ പാട്ട് മാത്രം കേട്ടാണ് മത്സരാര്‍ഥിയെ ഈ റിയാലിറ്റി ഷോയിൽ തിരഞ്ഞെടുക്കുന്നത്.ജഡ്ജസ്സുമാരുടെ ഇരിപ്പിടങ്ങള്‍ പുറം തിരിഞ്ഞ രീതിയിലായിരിക്കും ഉണ്ടാവുക. പാട്ട് കേട്ട് മത്സരാര്‍ഥിയെ തിരഞ്ഞെടുത്തതായി ബട്ടനില്‍ അമര്‍ത്തിയാല്‍ മാത്രമേ കസേര തിരിഞ്ഞ് ആരാണ് പാടുന്നതെന്ന് ജഡ്ജസ്സിന് കാണാൻ കഴിയുകയുള്ളൂ.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ ഷോയുടെ ഫൈനൽ നടന്നത്.
Leave a Reply