Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:48 pm

Menu

Published on November 14, 2014 at 3:02 pm

അഭയ കേസ്: രാസപരിശോധനാ റിപ്പോർട്ട് തിരുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

sister-abhaya-case-two-lab-technicians-acquitted

തിരുവനന്തപുരം: അഭയ കേസില്‍ ആന്തരികാവയവ പരിശോധനാഫലം തിരുത്തിയെന്ന കേസിലെ പ്രതികളെ വെറുതെവിട്ടു.മുൻ ചീഫ് എക്‌സാമിനർ ആർ. ഗീത, അനലിസ്റ്റ് എം.ചിത്ര എന്നിവരെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി വെറുതെ വിട്ടത്. ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി. വിൻസന്റ് ചാർളിയാണ് വിധി പറഞ്ഞത്.നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പ്രതികള്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിലും അതു തെറ്റായ ഉദ്ദേശ്യത്തിലായിരുന്നെന്നു തെളിയിക്കാനായിട്ടില്ലെന്നു കോടതി കണ്ടെത്തി. വർക്ക് രജിസ്റ്ററിൽ കൃത്രിമം നടന്നെന്നു കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണു വിധി. ഏഴ് വർഷം നീണ്ട് വിചാരണക്ക് ശേഷമാണ് കേസിൽ ഇന്ന് പറഞ്ഞത്. ഹൈദരാബാദ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ കൃത്രിമം കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News