Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:48 pm

Menu

Published on July 27, 2014 at 11:46 pm

ദീർഘ സമയം ഇരിക്കുന്നത് ചിലപ്പോൾ നിങ്ങളെ മരണത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം

sitting-all-day-is-damaging-your-body

നിങ്ങൾ ദീർഘ സമയം കസേരയിൽ ഇരിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. ഐ.ടി മേഖലകളിൽ ജോലി ചെയ്യുന്നവരിൽ കൂടുതൽ പേരും ദീർഘ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണ്. ഇങ്ങനെ ദീർഘ സമയം ഒരേ ഇരുപ്പിലിരുന്ന് ജോലി ചെയ്യുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും, അമിത വണ്ണം വെയ്ക്കുന്നതിനും,  ശരീരത്തിലെ എല്ലുകൾ വിഘടിക്കുന്നതിനും കാരണമാകുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

tumblr_n8kyr4KLKx1s8sujco1_500

ഭക്ഷണം കഴിച്ച്കഴിഞ്ഞ ശേഷം ദീർഘ സമയം ഇരിക്കുന്നത് ബ്ലഡ് ഷുഗർ  വലിയൊരളവിൽ  വർദ്ധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മിക്ക ആളുകളും ടിവിയുടെ മുമ്പിലും കമ്പ്യൂട്ടറിൻറെ  മുമ്പിലും ദീർഘസമയം ഇരിക്കാറുണ്ട്. ഇത്തരക്കരിലാണ് ആരോഗ്യ പ്രശ്നങ്ങൾ  കൂടുതലായും കണ്ടുവരുന്നത്.

sitting-is-killing-featured-image

ഒരു ദിവസത്തിൽ മിക്ക ആളുകളും  13 മണിക്കൂർ ഇരിക്കുകയും ,എട്ട് മണിക്കൂർ ഉറങ്ങുകയും  ചെയ്യുന്നു. അതിൽ വെറും മൂന്നു മണിക്കൂർ മാത്രമാണ് ശരീരം ഇളകി  എന്തെങ്കിലും ജോലി  ചെയ്യുന്നത്. ദിവസവും പുകവലിക്കുന്ന ഒരാളുടെ ആയുസ്സിനേക്കൾ കുറവായിരിക്കും  ഒരു ദിവസം ദീർഘ സമയം  ദീർഘനേരം  ഇരിക്കുന്നവരുടെ ആയുസ്സെന്നാണ് ഗവേഷകർ പറയുന്നത്.

Credit: DailyMailUK

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News