Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:15 pm

Menu

Published on November 11, 2014 at 5:06 pm

ഇ­ന്ത്യ­യി­ലെ പു­രു­ഷ­ന്മാ­രിൽ പത്തിൽ ആറുപേരും ഭാര്യയെ തല്ലുന്നവ­രെ­ന്ന്‌ പഠനം

six-out-of-10-indian-men-admit-violence-against-wives-un-study

ഇന്ത്യയിലെ പുരുഷൻമാരിൽ പത്തിൽ ആറു പേരും ഭാര്യമാരെ ഉപദ്രവിക്കാറുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ  റിപ്പോർട്ട്.യുഎന്നിൻറെ വേൾഡ് പോപ്പുലേഷൻ ഫണ്ടും ഇന്റർ നാഷണൽ സെന്റർ ഫോർ റിസർച്ചും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.ഉ­ത്തർ­പ്ര­ദേ­ശ്‌, രാ­ജ­സ്ഥാൻ, ഹ­രി­യാ­ന, മ­ദ്ധ്യ­പ്ര­ദേ­ശ്‌, മ­ഹാ­രാ­ഷ്ട്ര, ഒ­ഡി­ഷ എ­ന്നീ സം­സ്ഥാ­ന­ങ്ങ­ളി­ലെ പ­തി­നെ­ട്ട്‌ വ­യ­സി­നും 49നും ഇ­ട­യി­ലു­ള്ള 9205 പു­രു­ഷ­ന്മാ­രി­ലാ­ണ്‌ പഠ­നം ന­ട­ത്തി­യ­ത്‌. പൗ­രു­ഷം, പ­ങ്കാ­ളി­യെ ഉ­പ­ദ്ര­വി­ക്കു­ക എ­ന്നീ കാ­ര്യ­ങ്ങ­ളെ കു­റി­ച്ചാ­ണ്‌ അ­ഭി­പ്രാ­യം തേ­ടി­യ­ത്‌. പ­ങ്കാ­ളി­ക്കു നേ­രെ­യു­ള്ള കൂ­ടു­തൽ അ­തി­ക്ര­മ­ങ്ങൾ ഏ­റ്റ­വും കൂ­ടു­തൽ റി­പ്പോർ­ട്ട്‌ ചെ­യ്‌­ത­ത്‌ ഒ­ഡി­ഷ­യി­ലും ഉ­ത്തർ­പ്ര­ദേ­ശി­ലു­മാ­ണ്‌. ഇ­വി­ട­ങ്ങ­ളിൽ 70 ശ­ത­മാ­നം പേർ പ­ങ്കാ­ളി­യെ അ­ല്ലെ­ങ്കിൽ ഭാ­ര്യ­യെ ഉ­പ­ദ്ര­വി­ക്കാ­റു­ണ്ടെ­ന്നും റി­പ്പോർ­ട്ട്‌ അ­ടി­വ­ര­യി­ടു­ന്നു.നാ­ഷ­ണൽ ​‍ക്രൈം  റെ­ക്കാർ­ഡ്‌­സ്‌ ബ്യൂ­റോ­യു­ടെ 2013ലെ ക­ണ­ക്ക്‌ അ­നു­സ­രി­ച്ച്‌ സ്‌­ത്രീ­കൾ­ക്കു നേ­രെ­യു­ണ്ടാ­യ 38 ശ­ത­മാ­നം കു­റ്റ­കൃ­ത്യ­ങ്ങ­ളും ഭർ­ത്താ­വി­നാ­ലോ ബ­ന്ധു­ക്ക­ളാ­ലോ ഉ­ണ്ടാ­യ­താ­ണ്‌. ഭർ­ത്താ­വിൽ നി­ന്ന്‌ പീ­ഡ­നം നേ­രി­ടേ­ണ്ടി വ­രു­ന്ന സ്‌­ത്രീ­ക­ളു­ടെ കേ­സു­ക­ളു­ടെ എ­ണ്ണം 118,866 ഉം ഭർ­ത്താ­വി­ന്റെ കു­ടും­ബാം­ഗ­ങ്ങ­ളിൽ നി­ന്ന്‌ പീ­ഡ­ന­മേൽ­ക്കേ­ണ്ടി വ­ന്ന കേ­സു­ക­ളു­ടെ എ­ണ്ണം 309,546 ഉം ആ­ണ്‌.3158 സ്‌­ത്രീ­ക­ളിൽ ന­ട­ത്തി­യ സർ­വേ­യിൽ 52 ശ­ത­മാ­നം പേ­രും ത­ങ്ങൾ­ക്ക്‌ ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള ഉ­പ­ദ്ര­വം പ­ങ്കാ­ളി­യിൽ നി­ന്ന്‌ നേ­രി­ടേ­ണ്ടി വ­രു­ന്ന­താ­യി ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട സർ­വേ­കൾ വ്യ­ക്ത­മാ­ക്കു­ന്നു.

Loading...

Leave a Reply

Your email address will not be published.

More News