Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:22 pm

Menu

Published on April 25, 2019 at 5:59 pm

നിങ്ങൾ വടക്കോട്ട് തലവച്ചാണോ കിടക്കാറ് ??

sleeping-direction-as-per-vasthu

പൂർവികർക്ക് പ്രപഞ്ചത്തിലെയും ഭൂമിയിലെയും കാന്തികപ്രഭാവങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് ഗൃഹനിർമ്മാണം നടത്തിയിരുന്നത്. വാസ്തുശാസ്ത്രവിധിപ്രകാരമുള്ള ഗൃഹനിർമ്മാണ ശേഷം ഗൃഹത്തിലെ വാസം എങ്ങനെയായിരിക്കണമെന്ന കാര്യത്തിലും പൂർവികർക്ക് വ്യക്തത ഉണ്ടായിരുന്നു.

വാസ്തുശാസ്ത്രം നമുക്ക് പകർന്നു തന്ന അറിവുകളിൽ പ്രധാനമാണ് ശയനദിശ. ഉറക്കസമയത്ത്, നമ്മളിലും, നമ്മുക്കു ചുറ്റുമുള്ള കാന്തികപ്രവാഹത്തിന്റെ സ്വാധീനത്തെ അധികരിച്ചാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ കാന്തിബലരേഖകളുടെ ഉത്ഭവം ഉത്തര ഭാഗത്തും അവസാനിക്കുന്നത് ദക്ഷിണഭാഗത്തുമാണ് . ഇപ്രകാരം സഞ്ചരിക്കുന്ന കാന്തികതരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ശയനദിശ രൂപപ്പെടുത്തിയിരിക്കുന്നത്.

വിപരീത ദിശയിലുള്ളവ തമ്മിൽ ആകർഷിക്കുകയും സമാന ദിശയിലുള്ളവ തമ്മിൽ വികർഷിക്കുകയും ചെയ്യുന്നു എന്നതാണ് കാന്തികബലരേഖകളുമായി ബന്ധപ്പെട്ട സിദ്ധാന്തം. അതിൻപ്രകാരം വടക്കോട്ട് തലവച്ചുറങ്ങുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കാന്തികബലരേഖ ഭൂമിയിലെ കാന്തികബലരേഖയ്ക്ക് സമാന്തരമാകുന്നു. ഇത് വികർഷണ സ്വഭാവമാണ് പ്രകടിപ്പിക്കുക. തൻമൂലം വടക്കുദിശയിൽ തലവച്ചുറങ്ങുന്നവർക്ക് ശാരീരിക അസ്വസ്ഥതകളും, മാനസിക പ്രശ്നങ്ങളും ഉണ്ടാകുവാൻ സാദ്ധ്യതയേറെയാണ്. എന്നാൽ തെക്കോട്ട് തലവച്ചുറങ്ങിയാൽ ഫലം മറിച്ചാകുന്നു .

ഭൂമിയുടെ കാന്തികബലവും ശരീരത്തിന്റെ കാന്തികബലവും വിരുദ്ധധ്രൂവങ്ങളിലായതിനാൽ അവ തമ്മിൽ ആകർഷണത്വം ഉണ്ടാകുന്നു. ഇതുമൂലം ശരീരത്തിന്റെ കാന്തികബലത്തിന് ക്ഷതമൊന്നും സംഭവിക്കുന്നില്ല. ശരീരവും, മനസ്സും പൂർണ ആരോഗ്യത്തോടുകൂടി നിലനിൽക്കുകയും ചെയ്യും.ഇക്കാരണത്താൽ ശയനദിശയ്ക്ക് ഏറ്റവും ഉത്തമ ദിക്കായി തെക്ക് ദിക്കിനെയും ഏറ്റവും അധമദിക്കായി വടക്കു ദിക്കിനെയും കണക്കാക്കുന്നത്. മേൽ പറഞ്ഞ സിദ്ധാന്തപ്രകാരം തെക്ക് ദിക്ക് ശയനത്തിന് ഏറ്റവും ഉത്തമവും, കിഴക്ക് ദിക്ക് ഉത്തമവും, പടിഞ്ഞാറ് ദിക്ക് അധമവും, വടക്ക് ദിക്ക് ഏറ്റവും അധമവുമാണ്. തെക്ക, കിഴക്ക് ദിക്കുകൾ ശയനത്തിനായി തിരഞ്ഞെടുക്കുന്നവരുടെ ശരീരത്തിനും മനസ്സിനും ദോഷകരമായ കാന്തികക്ഷതമൊന്നും സംഭവിക്കുകയില്ല എന്നുമാത്രമല്ല പൂർണ ആരോഗ്യം ശരീരത്തിനും മനസ്സിനും ഉണ്ടായിരിക്കുകയും ചെയ്യും. ശരീരം ഒരു ക്ഷേത്രമാണ.് അറിവില്ലായ്മകൊണ്ട് അതിലെ കാന്തിക പ്രഭാവത്തെ ക്ഷതപ്പെടുത്തുമ്പോൾ നഷ്ടമാകുന്നത് ആരോഗ്യപൂർണമായൊരു ജീവിതമാണ്.

Loading...

Leave a Reply

Your email address will not be published.

More News