Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:55 pm

Menu

Published on July 30, 2014 at 11:03 am

ജനനിബിഡമായ സ്ഥലത്ത് വിമാനത്തിൻറെ എമർജൻസി ലാൻഡിങ് ; യുവാവ് മരിച്ചു

small-plane-makes-emergency-landing-on-miami-beach

മിയാമി: സാങ്കേതിക തകരാറു മൂലം ജനനിബിഡമായ സ്ഥലത്തുള്ള  വിമാനത്തിൻറെ എമർജൻസി ലാൻഡിങിനിടെ   യുവാവ് വിമാനമിടിച്ച് മരിച്ചു. വെനീസ് എയര്‍പോര്‍ട്ടിനെ ലക്ഷ്യമാക്കി പറന്ന 1972 പൈപ്പര്‍ ചെറോക്കി എന്ന ചെറുവിമാനമാണ്  അപകടത്തിൽപ്പെട്ടത്.  വെനീസിലെ കാസ്‌പെഴ്‌സണ്‍ കടല്‍തീരത്ത്  ഇറക്കിയ വിമാനം മകളുമൊത്ത്  അതുവഴി നടക്കുകയായിരുന്ന യുവാവിനെ ഇടിക്കുകയായിരുന്നു. യുവാവ് അപ്പോൾ തന്നെ മരിച്ചു.പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. സംഭവം നേരിട്ട് കണ്ടതിനെ തുടർന്ന് ഒരു സ്ത്രീക്ക് ഹൃദയാഘാതമുണ്ടായി. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പൈലറ്റിൻറെ ധൈര്യം മൂലമാണ് വൻ ദുരന്തം ഒഴിവായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News