Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:40 pm

Menu

Published on July 21, 2014 at 2:25 pm

സ്മാർട്ട് ഫോണുകൾ കണ്ണുകൾക്ക് ഹാനികരം

smartphone-overuse-may-damage-eyes

സ്മാർട്ട് ഫോണുകളുടെ അമിതമായ ഉപയോഗം കണ്ണുകൾക്ക് ഹാനികരമെന്ന് വിദഗ്ദർ കണ്ടെത്തി. ഫോണുകളിൽ നിന്നുള്ള നീല കലർന്ന വയലറ്റ് വെളിച്ചം കണ്ണുകളുടെ കാഴ്ച്ചയെ വളരെ ദോഷകരമായാണ് ബാധിക്കുക. സ്മാർട്ട് ഫോണുകൾ കണ്ണിലേക്ക് കൂടുതൽ അടുപ്പിച്ച് പിടിക്കുന്നത് മൂലം കണ്ണിന് ക്ഷീണം വർദ്ധിക്കുകയും, കാഴ്ച്ച മങ്ങുകയും, വേദന,വരൾച്ച എന്നിവയും ഉണ്ടാകും. സ്മാർട്ട് ഫോണിൻറെ അമിതമായ ഉപയോഗം മൂലം റെറ്റിന കേടു വന്ന് അന്ധതയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത് സാധാരണയായി പ്രായമായവരിൽ കണ്ടു വരുന്ന മാകുലാർ ഡീജനറേഷൻ എന്ന നേത്ര രോഗമാണിത്.ഇത്തരം രോഗങ്ങൾ വരാതിരിക്കാനായി സ്മാർട്ട് ഫോണുകളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലതെന്ന് നേത്രരോഗ വിദഗ്ദർ പറയുന്നു. ഫോണ്‍ വഴിയുള്ള നെറ്റ് ഉപയോഗം കുറയ്ക്കണമെന്നും ഇവർ പറയുന്നു.ഇവ കണ്ണുകളിൽ നിന്ന് അകറ്റി പിടിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് കണ്ണുകളടച്ച് വിശ്രമിക്കുന്നതും മെയിലുകൾ നോക്കുന്നതും പരമാവധി കമ്പ്യൂട്ടറോ ലാപ്ടോപ്പോ വഴി ചെയ്യുന്നതാണ് നല്ലത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സ്മാർട്ട് ഫോണ്‍ ഉപയോക്താക്കളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് 150 കോടിയോളം പേരാണ് സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. ഇതിൽ ഏറെയും യുവാക്കളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33